മുള പരിപാലനത്തിന്റെ ഭാഗമായിട്ടാണ് ഇന്ന് സെപ്റ്റംബർ 18ന് ലോക മുള ദിനമായി ആചരിക്കുന്നത്. ഭൂമിയിൽ ഏറ്റവും വേഗത്തിൽ വളരുന്ന പുൽ ഇനമാണ് മുള.
നാട്ടിൻ പ്രദേശങ്ങളിൽ മുള നമ്മൾ കാണാറുണ്ടെങ്കിലും ഇന്ന് കേരളത്തിന്റെ ആവശ്യത്തിനായിട്ടുള്ള 50% മുളകൾ എത്തിക്കുന്നത് സംസ്ഥാനത്തിന്റെ പുറത്ത് നിന്നാണ്. ആഗോള മുള വിപണിയിൽ ഇന്ത്യയുടെ വിഹിതം വെറും 4 ശതമാനം മാത്രമാണ്.
മുള എന്ന സസ്യം കേരളത്തിന്റെ വാണിജ്യ മേഖലയിലെ ഒരു അഭിവാജ്യ ഘടകമാണ്. മുളകൊണ്ടുള്ള കസേരകൾ മേശകൾ കർട്ടണുകൾ വലിയതോതിൽ ഇന്ന് വിപണയിൽ സുലഭമാണ്. അതുപോലെ തന്നെ മുളം തടി നിർമാണ മേഖലയിലും ഒരു പ്രധാന വസ്തുവായി ഉപയോഗിക്കാറുണ്ട്. കോൺക്രീറ്റ് പണികൾ കഴിഞ്ഞാൽ ഏത് നിർമിതിയുടെ താങ്ങിനായി ഉപയോഗിക്കുന്നത് മുളയുടെ തടിയാണ്.
മേൽ പറഞ്ഞതെല്ലാം സാധാരണയായ കാണപ്പെടാറുള്ള ഉപയോഗങ്ങളാണെങ്കിൽ ഇനി പറയാൻ പോകുന്നത്, സാധാരണയായി ആരുടേയും ശ്രദ്ധയിൽ വരാത്ത ചില ഗുണങ്ങളാണ്. അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡിന് ആകിരണം ചെയ്ത് എറ്റവും അധികം ഓക്സിജൻ പുറന്തള്ളന്ന ഒരു സസ്യമാണ് മുള.
അതുപോലെ തന്നെ മണ്ണിലൊപ്പ് തടയുന്നതിനും ജലസംരക്ഷണത്തിനും ഏറ്റവും ഉത്തമമായ സസ്യമാണ് മുള. ചില ഇടങ്ങളിൽ മുള അരികൊണ്ട് ഭക്ഷണം ഉണ്ടാക്കാറുമുണ്ട്.
ഇവ കൂടാതെ ദൃഷ്ടി ദോഷം പതിക്കാതിരിക്കാൻ ചില ഇടങ്ങളിൽ മുള വെച്ച് പിടിപ്പിക്കാറുണ്ടെന്നുള്ള വിശ്വാസം നമ്മുടെ നാട്ടിലുണ്ട്. പുണർതം നാളുകരാരുടെ ജന്മനക്ഷത്ര വൃക്ഷം കൂടിയാണ് മുള.