ജ്യോതിഷത്തില്‍ പല നാളുകള്‍ക്കും പല ഫലങ്ങള്‍ പറയുന്നുണ്ട്. എല്ലാ നക്ഷത്രക്കാര്‍ക്കും പൊതുഫലം ഉണ്ട്. എന്നാലും ജനന തീയതിയും സമയവും അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ വലിയ വ്യത്യാസങ്ങള്‍ ഉള്ളതായി കാണാന്‍ സാധിക്കും.
Nakshatras who have Vaidhavya Yoga: ചില നക്ഷത്രങ്ങളില്‍ ജനിച്ച സ്ത്രീകള്‍ക്ക് വൈധവ്യ യോഗം ഉള്ളതായി ജ്യോതിഷത്തില്‍ പറയുന്നുണ്ട്. വൈധവ്യം എന്നാല്‍ ഭര്‍ത്താവിന്റെ മരണം എന്ന് മാത്രമല്ല അര്‍ത്ഥമെന്നും ഭര്‍ത്താവ് ഇല്ലാത്ത സമയം എന്നത് കൂടിയാണ്.
ഒന്നിലേറെ വിവാഹം, വിവാഹേതര ബന്ധം, ആദ്യ പങ്കാളിയുടെ മരണം തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. വൈധവ്യ യോഗമുള്ള നക്ഷത്രക്കാര്‍ ആരൊക്കെയാണെന്നും ഇതിനുള്ള പരിഹാരം എന്തൊക്കെയാണെന്നും നോക്കാം.
1. തൃക്കേട്ട : തൃക്കേട്ട നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് വൈധവ്യ യോഗമുണ്ടെന്നാണ് പറയപ്പെടുന്നത്. ദു:ഖം നിറഞ്ഞതോ മാനസിക സംഘര്‍ഷമുണ്ടാക്കുന്ന ദാമ്പത്യമോ ആയിരിക്കും ഇവരുടെ ജീവിതത്തിലുണ്ടാകുക. ഭര്‍ത്താവിന്റെ മരണമോ ഭര്‍ത്താവ് ഇല്ലാത്ത അവസ്ഥയെ നേരിടേണ്ടി വരികയോ ചെയ്യുന്നത് ഈ നക്ഷത്രക്കാരുടെ പൊതുഫലമാണ്.
2. അത്തം : സമാധാനപരമായ ദാമ്പത്യ ജീവിതം ഇവര്‍ പലപ്പോഴും ലഭിക്കില്ല. ചെറിയ കാര്യങ്ങള്‍ക്ക് പോലും പങ്കാളിയുമായി പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കും. ഇത് പിന്നീട് പരസ്പരം വിട്ടുപിരിയേണ്ട അവസ്ഥയിലേയ്ക്കാകും കാര്യങ്ങളെ കൊണ്ടെത്തിക്കുക. വൈധവ്യ യോഗത്തിന് സമാനമായ രീതിയില്‍ എത്താനുള്ള എല്ലാ സാധ്യതയുമുള്ള നക്ഷത്രമാണിത്.
3. അവിട്ടം : ജീവിത പങ്കാളിയുമായി വഴക്കുണ്ടാകുകയും പരസ്പരം പിരിഞ്ഞ് ജീവിക്കുകയുമെല്ലാം അവിട്ടം നക്ഷത്രക്കാരുടെ യോഗത്തിലുണ്ട്. എന്തിനും ഏതിനും പ്രശ്‌നങ്ങളിലേര്‍പ്പെടുക, പരസ്പരം മനസിലാക്കാതിരിക്കുക, എന്ത് കാര്യത്തിലും പൊരുത്തക്കേട് ഉണ്ടാകുക തുടങ്ങിയ പ്രശ്‌നങ്ങളാണ് ഈ നക്ഷത്രക്കാരുടെ പൊതുഫലം.
4. രോഹിണി : രോഹണി നക്ഷത്രക്കാരില്‍ രണ്ട് വിവാഹയോഗം കാണാറുണ്ട്. പരിഹരിക്കാമായിരുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും വലിയ വഴക്കിലേയ്ക്ക് നീങ്ങുകയും പസ്പരം തല്ലിപ്പിരിയുകയും ചെയ്യാന്‍ സാധ്യതയുള്ള നാളാണിത്. വഴക്കുകളുണ്ടാകുമ്പോള്‍ വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ മടി കാണിക്കാതിരിക്കുക എന്നത് വളരെ പ്രധാനമാണ്.
5. ആയില്യം : ആഗ്രഹിച്ച ജീവിതം കൈവിട്ടു പോകാന്‍ സാധ്യതയുള്ള നാളാണ് ആയില്യം. ഈ നക്ഷത്രക്കാരില്‍ വൈധവ്യ യോഗം കൂടുതലായി കാണാറുണ്ട്. പരസ്പര ധാരണയോടെ മുന്നോട്ടുപോകുകയും ചെറിയ കാര്യങ്ങള്‍ വഴക്കുണ്ടാക്കി അടിച്ചുപിരിയുന്ന അവസ്ഥ ഒഴിവാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
പരിഹാരം : മേല്‍പ്പറഞ്ഞ യോഗമുള്ള നക്ഷത്രക്കാര്‍ പരമശിവനെ പ്രാര്‍ത്ഥിക്കുകയും തിങ്ങളാഴ്ചകളില്‍ ശിവക്ഷേത്രത്തില്‍ പോകുകയും ചെയ്യണം. ശിവഭഗവാന് പിന്‍വിളക്ക് നടത്തുന്നത് നല്ലതാണ്.