Chaithra Praveen: ആരാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്ന ചൈത്ര പ്രവീൺ?

1 /8

വിറ്റ്നസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ചൈത്ര പ്രവീൺ. 2020-ലാണ് ചിത്രം റിലീസ് ചെയ്യുന്നത്

2 /8

ചൈത്രയുടെ രണ്ടാമത്തെ ചിത്രം എല്ലാം സെറ്റാണ് ആയിരുന്നു. രണ്ട് ചിത്രങ്ങൾക്കും ശേഷം 2024-ലാണ് ശ്രീനാഥ് ഭാസിയുടെ ചിത്രം എൽഎൽബിയിൽ എത്തുന്നത്

3 /8

താരം എൽഎൽബിയുടെ പ്രമോഷനായി എത്തിയപ്പോൾ ധരിച്ച വസ്ത്രമാണ് സോഷ്യൽ മീഡിയയിലെ ചർച്ച. സാരിക്കൊപ്പം ബ്ലൗസ് ധരിച്ചില്ലേ എന്ന് പോലും ചോദ്യങ്ങളുയർന്നു.  

4 /8

താരം തന്നെ പിന്നീട് വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നു. ചില മാധ്യമങ്ങൾക്ക് കൊടുത്ത അഭിമുഖത്തിലായിരുന്നു ചൈത്രയുടെ പ്രതികരണം

5 /8

തനിക്ക് ആ ഡ്രസ്സിങ്ങിൽ നല്ല ഭംഗി തോന്നി എന്നും അങ്ങനെയാണ് ആ കറുത്ത സാരി ധരിക്കുന്നതെന്നും താരം പറഞ്ഞു. ചെറുപ്പത്തിൽ ഒരുപാട് ബോഡി ഷെയ്മിങ് അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് താനെന്ന് ചൈത്ര അഭിമുഖത്തിൽ വ്യക്തമാക്കി  

6 /8

മോശം കമന്റുകളൊക്കെ താൻ പലപ്പോഴും നേരിട്ടിട്ടുണ്ടെന്നും ഇതിൽ നിന്നൊക്കെ അതിജീവിച്ച് എന്റെ ശരീരം കൊള്ളാം എന്ന നിലയിൽ ഞാൻ എത്തിയെന്നും ചൈത്ര തൻറെ നിലപാടിൽ വ്യക്തമാക്കിയതോടെ വിവാദം പിന്നെയും കടുത്തു.

7 /8

ഹണി റോസാകാൻ ശ്രമിക്കുകയാണോ എന്ന് പോലും പലരും വിഷയത്തിൽ ചൈത്രയോട് കമൻറ് ചെയ്തിരുന്നു.  നമ്മുടെ ആത്മവിശ്വാസം അനുസരിച്ചാണ് ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നതെന്നും ചൈത്ര പറഞ്ഞിരുന്നു

8 /8

എന്തായാലും അധികം താമസിക്കാതെ തന്നെ ചൈത്ര പ്രവീൺ സോഷ്യൽ മീഡിയയിലെ താരമായി മാറി.

You May Like

Sponsored by Taboola