Astrology Malayalam: ആളുകളുടെ തലവര മാറ്റുന്ന അത്ഭുത യോഗം രൂപപ്പെടാൻ പോകുന്നു, കുംഭത്തിൽ ഗ്രഹങ്ങളുടെ കൂടിച്ചേരൽ

1 /5

ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം രാശി മാറ്റിക്കൊണ്ടിരിക്കും. ഇത്തരത്തിൽ നോക്കിയാൽ മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് ഏറ്റവും സാവധാനത്തിൽ സഞ്ചരിക്കുന്ന  ഗ്രഹമാണ് ശനി. നിലവിൽ ശനി കുംഭം രാശിയിലാണ്  ശനിയെ കൂടാതെ ബുധൻ, ശുക്രൻ എന്നിവയും കുംഭത്തിൽ പ്രവേശിക്കും. ഇതോടെ കുംഭ രാശിയിൽ ത്രിഗ്രഹിയോഗം രൂപപ്പെടും. ഈ യോഗം മൂലം ചില രാശിക്കാർക്ക് ഗുണം ലഭിക്കും. ഈ ത്രിഗ്രഹി യോഗം വഴി ഏതൊക്കെ രാശിക്കാർക്ക് ഗുണം ലഭിക്കുമെന്ന് നോക്കാം.  

2 /5

കുംഭം രാശിക്കാർക്ക് ത്രിഗ്രഹി യോഗം വഴി നിരവധി നേട്ടങ്ങൾ ഉണ്ടാവും. ഇവരുടെ ആത്മവിശ്വാസം ഈ സമയത്ത് വർധിക്കും.  ഈ സമയത്ത് നിങ്ങൾ ആസൂത്രണം ചെയ്യുന്നതെല്ലാം വിജയിക്കും. ഈ കാലഘട്ടത്തിൽ സമൂഹത്തിൽ ഈ രാശിക്കാർക്കുള്ള ആദരവുമാണ് വർദ്ധിക്കുന്നത്.

3 /5

ഇടവം രാശിക്കാർക്ക് ത്രിഗ്രഹി യോഗം വഴി ഗുണം ചെയ്യും. ബിസിനസ്സ് ചെയ്യുന്നവർക്ക് സാമ്പത്തിക ലാഭം ലഭിക്കാനുള്ള സമയമായിരിക്കും ഇത്. ബിസിനസ്സിൽ നിങ്ങൾക്ക് നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. ഒരു മടിയും കൂടാതെ ബിസിനസ്സിൽ പണം നിക്ഷേപിക്കാം, നിങ്ങൾക്ക് തീർച്ചയായും ലാഭം ലഭിക്കും.

4 /5

മിഥുനം രാശിക്കാർക്ക് ത്രിഗ്രഹിയോഗം വഴി ഭാഗ്യം കൈവരും.കൂടാതെ, ഈ രാശിക്കാർ ഈ സമയത്ത് ചെയ്യുന്ന ഏത് ജോലിയിലും തീർച്ചയായും വിജയം നേടും. ഇത് മാത്രമല്ല, മിഥുനം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളും ഇതിലൂടെ ലഭിക്കും

5 /5

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.

You May Like

Sponsored by Taboola