Trigrahi Yog: എന്താണ് ത്രിഗ്രഹി യോഗം? നവംബറിൽ ഈ യോ​ഗം എപ്പോൾ?

ത്രി​ഗ്രഹി യോ​ഗം രൂപപ്പെടുന്നതിനാൽ ദീപാവലിക്ക് ശേഷമുള്ള സമയം വളരെ പ്രധാനപ്പെട്ടതാണ്.

1 /5

രണ്ടോ അതിലധികമോ ഗ്രഹങ്ങൾ ഒരേ രാശിയിൽ വരുമ്പോൾ അതിനെ ​ഗ്രഹ സംയോജനം അല്ലെങ്കിൽ ​ഗ്രഹ സംയോ​ഗം എന്ന് വിളിക്കുന്നു. ത്രി​ഗ്രഹി യോ​ഗം ഒരേ രാശിയിൽ മൂന്ന് ഗ്രഹങ്ങൾ ഒന്നിച്ച് വരുമ്പോഴാണ് രൂപപ്പെടുന്നത്. വളരെ സവിശേഷമായ ഈ യോ​ഗം ചില രാശികൾക്ക് ശുഭകരവും ചിലർക്ക് ദോഷകരവുമായിരിക്കും.

2 /5

വൃശ്ചിക രാശിയിലാണ് ഇത്തവണ ത്രി​ഗ്രഹി യോ​ഗം രൂപപ്പെടുന്നത്. നവംബർ 6ന് ബുധനും നവംബർ 16ന് ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയും നവംബർ 17ന് സൂര്യനും ഈ രാശിയിൽ പ്രവേശിക്കും.

3 /5

വൃശ്ചിക രാശിയിലെ ഈ ഗ്രഹങ്ങളുടെ സാന്നിധ്യം മൂലം ചില രാശിക്കാർക്ക് സാമ്പത്തിക, തൊഴിൽ മേഖലകളിൽ നേട്ടം ലഭിക്കാനുള്ള സാധ്യതയുണ്ട്. ആരോ​ഗ്യവും തൃപ്തികരമായിരിക്കും.

4 /5

വൃശ്ചിക രാശിയിൽ ബുധൻ, ചൊവ്വ, സൂര്യൻ എന്നീ ​ഗ്രഹങ്ങളുടെ കൂടിച്ചേരൽ മേടം, വൃശ്ചികം, മിഥുനം, ചിങ്ങം, കന്നി എന്നീ രാശിക്കാർക്ക് നല്ല ഫലങ്ങൾ  പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. കരിയറിൽ പുതിയ അവസരങ്ങൾ ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്കും പ്രയോജനമുള്ള സമയമാണിത്.

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola