Guru Gochar 2023: വ്യാഴത്തിന്റെ സംക്രമം സൃഷ്ടിക്കും വിപരീത രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപൂർവ്വ ധനലാഭം!

Jupiter Transit 2023: ജ്യോതിഷ പ്രകാരം ഒരു ഗ്രഹം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറുമ്പോൾ, എല്ലാ രാശികളേയും ബാധിക്കും. ഏപ്രിൽ 22 ന് ഗുരു മീനം രാശിയിൽ നിന്നും മേടരാശിയിൽ പ്രവേശിക്കും. 

 

Vipreet Rajyoga: വ്യാഴത്തെ സന്താനം, ജ്ഞാനം, വിദ്യാഭ്യാസം, ദാനധർമ്മം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.  12 വർഷങ്ങൾക്ക് ശേഷം വ്യാഴം മേടരാശിയിൽ പ്രവേശിക്കുകയാണ്. 

1 /6

Guru Gochar creat Vipreet Rajyoga: ഏപ്രിൽ 22 നാണ് വ്യാഴം മീനം രാശി വിട്ട് മേടം രാശിയിൽ സംക്രമിക്കുന്നത്.  ഇവിടെ മെയ് 1 വരെ തുടരും. വ്യാഴത്തിന്റെ രാശി മാറ്റം വിപരീത രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഏതൊക്കെ രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യമാണ് ഉണരുന്നതെന്ന് നമുക്ക് നോക്കാം...

2 /6

മിഥുനം (Gemini):  ദേവഗുരു വ്യാഴം മേടരാശിയിൽ സഞ്ചരിക്കുന്നത് മിഥുന രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. ഇവർക്ക് ഭാഗ്യം അനുകൂലമായതിനാൽ വരുമാനം വർദ്ധിക്കും. ബിസിനസ്സിൽ പുരോഗതി, ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത എന്നിവയുണ്ടാകും.  

3 /6

തുലാം (Libra): തുലാം രാശിക്കാർക്ക് വ്യാഴത്തിന്റെ ഈ സംക്രമം വളരെയധികം ഗുണം നൽകും.  ഈ രാശിക്കാർക്ക് വ്യാഴം ജോലിയിൽ പുരോഗതി നൽകും. ബിസിനസ്സിൽലും ലാഭം നൽകും.  കാലങ്ങളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. പുതിയ വരുമാന മാർഗങ്ങൾ ലഭിക്കുന്നതിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

4 /6

കർക്കടകം (Cancer):  കർക്കടക രാശിക്കാർക്ക് വ്യാഴ സംക്രമണത്തിലൂടെ ശുഭവാർത്തകൾ ലഭിക്കും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. കരിയറിൽ വളർച്ചയ്ക്ക് പുതിയ അവസരങ്ങൾ ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. 

5 /6

കന്നി (Virgo):  കന്നി രാശിക്കാർക്ക് വ്യാഴ സംക്രമത്തിലൂടെ നിരവധി നേട്ടങ്ങൾ ലഭിക്കും.  നിങ്ങൾ ഏത് ജോലി ചെയ്താലും അതിൽ വിജയിക്കും. ദാമ്പത്യ ജീവിതത്തിൽ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം മധുരമായിരിക്കും.   

6 /6

മീനം (pisces):  ദേവഗുരു വ്യാഴം മീനം വിട്ട് മേടരാശിയിൽ പ്രവേശിക്കുന്നതുകൊണ്ട് മീനരാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും.  വ്യാഴത്തിന്റെ സംക്രമം ഈ രാശിക്കാർക്ക് ധനലാഭം നൽകും. വലിയ ഓർഡറുകൾ ലഭിക്കുന്നതിലൂടെ ബിസിനസുകാർക്ക് ലാഭം ലഭിക്കും. ജോലി ചെയ്യുന്നവരുടെ ജീവിതം കൂടുതൽ സന്തോഷകരമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola