Poojappura Ravi : നസീറിനൊപ്പം തുടങ്ങി ടൊവീനോയ്ക്കൊപ്പം അവസാനിച്ചു; പൂജപ്പുര രവിയുടെ സിനിമ ജീവിതം

Actor Poojappura Ravi Filmography : നാടക നടനായിരുന്ന പൂജപ്പുര രവി 70കളിലാണ് സിനിമയിലേക്കെത്തുന്നത്. അവതരിപ്പിച്ച ഒട്ടുമിക് വേഷങ്ങളും കോമഡിയായിരുന്നു.

1 /6

തിരുവനന്തപുരം പൂജപ്പുരയിൽ ജനിച്ച പൂജപ്പുര രവിയുടെ യഥാർഥ പേര് രവീന്ദ്രൻ നായർ എന്നാണ്.

2 /6

 കലാനിലയം നാടക സംഘത്തിലാണ് പൂജപ്പുര രവി തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

3 /6

കലാനിലയത്തിന്റെ രക്തരക്ഷസ്സ് എന്ന നാടകത്തിലെ പ്രകടനം കണ്ട് സംവിധായകൻ ഹരിഹരനാണ് പൂജപ്പുര രവിയെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. തുടർന്ന് 1976ൽ ഇറങ്ങിയ ഹരിഹരന്റെ നസീർ ചിത്രം അമ്മിണി അമ്മാവൻ സിനിമയിലൂടെ പൂജപ്പുര രവി തന്റെ സിനിമ അരങ്ങേറ്റം കുറിച്ചു.  

4 /6

തുടർന്ന് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത പൂജപ്പുര രവി 80കളിൽ പ്രിയദർശൻ ചിത്രങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഓടരുത് അമ്മാവ ആളറിയാം എന്ന് ചിത്രത്തിലെ പൂജപ്പുര രവിയുടെ ഫയൽമാൻ വേഷം ഇന്ന് ട്രോളുകളിലും മറ്റും നിറഞ്ഞ് നിൽക്കുന്നു.  

5 /6

സിനിമ ഒരുപാട് ദൂരം യാത്ര ചെയ്യുമ്പോഴും അതിനോടൊപ്പം പൂജപ്പുര രവി തന്നാൾ കഴിയുന്നവിധം ഓടിയെത്തുമായിരുന്നു. 2010ന് ശേഷം സിനിമകളിൽ വല്ലപ്പോഴും കാണാനിടയായ പൂജപ്പുര രവിയെ ഏറ്റവും അവസാനമായി അഭ്രപാളിയിൽ കണ്ടത് 2016 ഇറങ്ങിയ ഗെപ്പി എന്ന ടൊവീനോ ചിത്രത്തിലാണ്.

6 /6

സിനിമയ്ക്ക് പുറമെ ഏതാനും ടെലിവിഷൻ സീരിയലുകളിലും പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ട്. ഏഷ്യനെറ്റിൽ പ്രമുഖമയായിരുന്ന കടമറ്റത്ത് കത്തനാർ, സ്വമി അയ്യപ്പൻ സീരിയലുകളിലാണ് പ്രധാനമായിട്ടും പൂജപ്പുര രവി കണാൻ സാധിച്ചത്  

You May Like

Sponsored by Taboola