Shukra Gochar Effect: ഭൗതിക സുഖങ്ങൾ നൽകുന്ന ശുക്രന്റെ സംക്രമണം ജാതകന്റെ ഭാഗ്യം തുറക്കുന്നു. ഇതിലൂടെ അവർക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കുന്നു. ശുക്രന്റെ ഈ സംക്രമണം ഏതൊക്കെ രാശികൾക്കാണ് ധനാഭിവൃദ്ധി നൽകുന്നതെന്ന് നമുക്ക് നോക്കാം...
Shukra Gochar Benefits: ശുക്രനെ സമ്പത്തിന്റെയും ആഡംബരത്തിന്റെയും സൗന്ദര്യത്തിന്റെയും കാരകനായിട്ടാണ് കണക്കാക്കുന്നത്. ഫെബ്രുവരി 15 ന് ശുക്രൻ മീനരാശിയിൽ സഞ്ചരിക്കും. മാർച്ച് 12 വരെ ഇത് തുടരും. ജ്യോതിഷ പ്രകാരം ശുക്രൻ മീനത്തിൽ ഉച്ചരാശിയിലായിരിക്കും.
മീനരാശിയിലെ ശുക്രന്റെ ഈ സംക്രമണം വളരെ പ്രധാനമാണ്. ശുക്രന്റെ ഈ സംക്രമണം ഏതൊക്കെ രാശികൾക്കാണ് വൻ ഗുണം എന്ന് നമുക്ക് നോക്കാം.
കർക്കിടകം (Cancer): കർക്കടകത്തിലേക്കുള്ള ശുക്രന്റെ സംക്രമണം ഭാഗ്യ ഭാവത്തിലായിരിക്കും. ഇവിടെ ഈ സമയം വ്യാഴവും ഉണ്ട്. അതിനാൽ ഈ രാശികാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. പ്രശ്നങ്ങൾ കുറയുകയും പണം ലഭിക്കുകയും ചെയ്യും. പണമില്ലാത്തതിനാൽ എന്തെങ്കിലും പണി മുടങ്ങി കിടക്കുന്നുണ്ടെങ്കിൽ അത് പൂർത്തിയാകും. ജോലി മാറുന്നതിലൂടെയും വിജയം കൈവരിക്കാനാകും. ഇതോടൊപ്പം ഒരു പുതിയ അവസരവും നിങ്ങളെ തേടിയെത്താം.
ചിങ്ങം (Leo): ശുക്രന്റെ സംക്രമം കാരണം ചിങ്ങ രാശിക്കാർക്ക് പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. നിങ്ങൾ ഇതിനകം എന്തെങ്കിലും നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ അതിലൂടെ നിങ്ങളുടെ സാമ്പത്തിക വശം കൂടുതൽ ശക്തമാകും.
കന്നി (Virgo): കന്നി രാശിക്കാരുടെ ബിസിനസ്സിൽ വർദ്ധനവുണ്ടാകും. ജീവിതപങ്കാളിയുമായി എവിടെയെങ്കിലും യാത്ര ചെയ്യാൻ പ്ലാൻ ചെയ്തേക്കാം. കൂടാതെ ജോലിയിൽ പ്രമോഷനും ലഭിക്കും. ആരോഗ്യവും മെച്ചപ്പെടും. ആളുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. ഈ സമയം നിങ്ങളുടെ വ്യക്തിത്വവും തിളങ്ങും.
വൃശ്ചികം (Scorpio): ശുക്രന്റെ ഈ സംക്രമണം വൃശ്ചികം രാശിക്കാരുടെ വരുമാനം വർദ്ധിപ്പിക്കും. പഠനത്തിനായി വിദേശത്ത് പോകാനും സാധ്യതയുണ്ട്. വിദ്യാർത്ഥികളുടെ കഠിനാധ്വാനം ഫലം ചെയ്യും. ഇണയുമായി നല്ല സമയം ചിലവഴിക്കും. ഈ സമയം നിങ്ങൾക്ക് ഒരുപാട് സന്തോഷം നൽകും.
കുംഭം (Aquarius): ഈ രാശികകർക്ക് ഈ സമയം കരിയറിന് നല്ലതാണ്. വസ്തു ഇടപാടുകൾ ഗുണം ചെയ്യും. ദീർഘദൂര യാത്രകൾ സാമ്പത്തിക നേട്ടങ്ങൾ സൃഷ്ടിക്കും. വീട്ടിൽ ഒരു ചടങ്ങോ വിവാഹമോ ഉണ്ടാകാം. ബാങ്ക് ബാലൻസും കൂടും.
മീനം (Pisces): ശുക്രന്റെ ഈ സംക്രമണം മീന രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ നൽകും. നിങ്ങൾ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിൽ നിങ്ങൾക്ക് നേട്ടം നൽകും. ബിസിനസ് വിപുലീകരിക്കാനുള്ള ആസൂത്രണവും ഫലം നൽകും. ഇതുകൂടാതെ ദാമ്പത്യ ജീവിതത്തിലും സന്തോഷം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)