Venus transit: ശുക്രന്‍ മേടരാശിയിലേയ്ക്ക്; ഏപ്രിൽ 24 മുതൽ ഈ 5 രാശിക്കാര്‍ക്ക് കഷ്ടകാലം!

ജ്യോതിഷ പ്രകാരം ആഡംബരത്തിന്റെയും സമ്പത്തിന്റെയും അധിപനാണ് ശുക്രൻ. ഏപ്രിൽ 24ന് രാവിലെ 11:44ന് ശുക്രൻ മേടം രാശിയിൽ സംക്രമിക്കുകയാണ്. 

 

Venus transit 2024 unlucky zodiacs: ശുക്രൻ്റെ സംക്രമം ചില രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും നൽകും. എന്നാൽ, ചില രാശിക്കാർക്ക് ഈ സംക്രമം കാരണം ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നേരിടേണ്ടിവരും. 

1 /6

​ഗ്രഹങ്ങളുടെ രാശിമാറ്റം ചില രാശിക്കാർക്ക് ശുഭകരവും ചില രാശിക്കാർക്ക് അശുഭകരവുമായ ഫലങ്ങളാണ് നൽകുക. ഏതൊക്കെ രാശിക്കാർക്കാണ് മേടം രാശിയിൽ ശുക്രൻ്റെ സംക്രമം മൂലം അശുഭകരമായ ഫലങ്ങൾ ലഭിക്കുകയെന്ന് നോക്കാം.  

2 /6

ഇടവം രാശിക്കാർ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. സമ്മർദ്ദം വർദ്ധിക്കുന്നത് മാനസികമോ ശാരീരികമോ ആയ പ്രശ്നങ്ങൾക്ക് കാരണമാകും. ഈ കാലയളവിൽ ഭക്ഷണകാര്യങ്ങളിലും അതീവ ശ്രദ്ധ ആവശ്യമാണ്. മാനസികാരോ​ഗ്യത്തിനും സമാധാനത്തിനും വേണ്ടി യോഗയും ധ്യാനവും പതിവായി ചെയ്യുന്നത് നല്ലതാണ്. കഴിയുന്നത്ര സമ്മർദ്ദം ഒഴിവാക്കുകയും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുക.   

3 /6

മിഥുന രാശിക്കാർ ഇനി വരുന്ന ദിവസങ്ങളിൽ ആരോഗ്യത്തിന് മുൻഗണന നൽകണം. ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തിയാൽ പ്രശ്നങ്ങൾ പരമാവധി ഒഴിവാക്കാം. ഈ രാശിക്കാർക്ക് ജോലിഭാരം മൂലം സമ്മർദ്ദം വർദ്ധിക്കാൻ സാധ്യതയുണ്ട്. കാര്യങ്ങൾ എന്ത് തന്നെയായാലും ആരോഗ്യ കാര്യങ്ങൾ അവഗണിക്കാൻ പാടില്ല. പതിവായി വ്യായാമവും യോഗയും ചെയ്യുന്നതും നല്ലതാണ്.  

4 /6

ശുക്രൻ മേടം രാശിയിൽ സംക്രമിക്കുന്നത് കാരണം കന്നി രാശിക്കാർക്ക് ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കാനിടയുണ്ട്. അതിനാൽ, ആരോഗ്യ കാര്യങ്ങൾക്ക് വേണം പ്രഥമ പരി​ഗണന നൽകാൻ. ശുചിത്വം പാലിക്കുക എന്നത് പ്രധാനമാണ്. ഭക്ഷണ കാര്യങ്ങളിലും ശ്രദ്ധ വേണം. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ പരമാവധി ശ്രമിക്കുക. ഈ സമയത്ത് വ്യായാമം, യോഗ, ധ്യാനം എന്നിവ ചെയ്യണം. അശ്രദ്ധ ഒഴിവാക്കുക, അല്ലാത്തപക്ഷം ശാരീരികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.  

5 /6

വൃശ്ചിക രാശിക്കാർക്കും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നേരിടാനുള്ള സാധ്യതയുണ്ട്. ഈ കാലയളവിൽ എല്ലാ കാര്യങ്ങളിലും വൃശ്ചിക രാശിക്കാർ വളരെ ശ്രദ്ധാലുവായിരിക്കണം. ഈ കാലയളവിൽ ചില മാനസിക പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. അതിനാൽ സമ്മർദ്ദം ഒഴിവാക്കുക. സമ്മർദ്ദം നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. യോഗയും ധ്യാനവും ചെയ്യുന്നത് ഗുണം ചെയ്യും.   

6 /6

മകരം രാശിക്കാർ സ്വന്തം ആരോഗ്യത്തിന് മുൻഗണന നൽകണം. ഈ കാലയളവിൽ നിങ്ങൾക്ക് വൈകാരിക സമ്മർദ്ദം മൂലം മാനസിക പ്രശ്നങ്ങൾ നേരിടാനുള്ള സാധ്യതയാണ് കാണുന്നത്. മനസ്സിനെ ശാന്തമാക്കാൻ ധ്യാനം, യോഗ എന്നിവ ചെയ്യുന്നത് നല്ലതാണ്.

You May Like

Sponsored by Taboola