Venus Transit 2023: കുംഭ രാശിയിൽ ശുക്രന്‍റെ സംക്രമണം, ഈ 3 രാശിക്കാര്‍ക്ക് ഇത് അടിപൊളി സമയം

Venus Transit 2023:  ജ്യോതിഷത്തിൽ, ആഡംബരത്തിന്‍റെയും സമ്പത്തിന്‍റെയും സമൃദ്ധിയുടെയും സ്നേഹത്തിന്‍റെയും ഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്.  ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന്‍റെ സ്ഥാനം മഹത്വമേറിയതാണ്. 

ഒരു വ്യക്തിയുടെ ജാതകത്തിൽ ശുക്രൻ ബലവാനാണെങ്കിൽ അവർ ആഡംബര ജീവിതം നയിക്കുന്നവരായിരിക്കും. ഇവർക്ക് പേരും പ്രശസ്തിയും ഉണ്ടാകും. ജാതകത്തിൽ ശുക്രൻ ഉന്നതനായി നിന്നാൽ എല്ലാ തരത്തിലും നേട്ടങ്ങളാണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുക. അതേപോലെ ഗുണങ്ങളും ഏറെയാണ്‌.  സൂര്യൻ ഒരു വ്യക്തിക്ക് പ്രശസ്തിയും ബഹുമാനവും നൽകുന്നുണ്ടെങ്കിലും, സന്തോഷവും ആശ്വാസവും നൽകുന്ന ഗ്രഹമാണ് ശുക്രൻ. 

1 /4

2023 ജനുവരി 22 ന്, ശുക്രൻ ശനിയുടെ രാശിയായ കുംഭത്തിൽ സംക്രമിക്കാൻ പോകുന്നു. ഈ സംക്രമം  എല്ലാ രാശിക്കാരെയും ബാധിക്കും. എന്നാൽ, മൂന്ന് രാശിക്കാരുടെ ഭാഗ്യം തെളിയും. അതായത്, ശനിയുടെ രാശിയിൽ ശുക്രന്‍റെ  സംക്രമണം മൂലം ചില രാശിക്കാര്‍ സമ്പന്നരാകും. ഇവര്‍ക്ക് എല്ലാ തരത്തിലും നേട്ടത്തിന്‍റെ സമയമാണ് വരാന്‍ പോകുന്നത്.  ശുക്രൻ ശനിയുടെ രാശിയായ കുംഭത്തിൽ സംക്രമിക്കുന്നതുമൂലം നേട്ടങ്ങള്‍ കൊയ്യുന്നത് ഈ രാശിക്കാരാണ്.. 

2 /4

ഇടവം രാശി (Taurus Zodiac Sign)   ഇടവം രാശിക്കാരുടെ ലഗ്നാധിപനും ആറാം ഭാവാധിപനുമാണ് ശുക്രൻ. അതിനാല്‍ ശുക്രന്‍റെ  സംക്രമം മൂലം ഇടവം രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാം, ബിസിനസില്‍ ലാഭം പ്രതീക്ഷിക്കാം, ഉണ്ടാകും. പുതിയ ജോലി തുടങ്ങാം.  ഈ സമയം വാഹനം വാങ്ങാനും സാധ്യതയുണ്ട്. ശുക്രന്‍റെ അനുഗ്രഹം മൂലം ഈ രാശിക്കാരുടെ ഭവനത്തില്‍ മംഗള കർമ്മങ്ങൾ നടക്കും

3 /4

തുലാം  രാശി (Libra Zodiac Sign)  തുലാം രാശിക്കാർക്ക് എട്ടാം ഭാവാധിപനും ലഗ്നാധിപനും ശുക്രനാണ്. ശുക്രന്‍റെ സംക്രമം മൂലം  ഈ രാശിക്കാര്‍ക്ക്  ബിസിനസില്‍ നല്ല ലാഭം പ്രതീക്ഷിക്കാം. ഈ രാശിക്കാരുടെ പ്രണയ ജീവിതം അതിമനോഹരമായിരിക്കും. കുടുംബാംഗങ്ങളുടെ സ്നേഹം ലഭിക്കും. സിനിമ, കല എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന സ്ത്രീകൾക്ക് ഈ സംക്രമം ഏറെ ഗുണം ചെയ്യും. ആശയവിനിമയം, എഴുത്ത് എന്നിവയുമായി ബന്ധപ്പെട്ടവർക്ക് വലിയ ജോലി വാഗ്ദാനങ്ങൾ വന്നേക്കാം. 

4 /4

കുംഭം രാശി (Aquarius Zodiac Sign)  കുംഭം രാശിയിൽ ശുക്രൻ സഞ്ചരിക്കുമെന്ന കാരണത്താല്‍ ഈ രാശിക്കാര്‍ക്ക്  എല്ലാ ഭാഗത്തുനിന്നും സന്തോഷം ലഭിക്കും. ദാമ്പത്യത്തിൽ തടസ്സങ്ങളുണ്ടെങ്കിൽ അവ നീങ്ങും. നിങ്ങൾ പങ്കാളിത്തത്തോടെ ഏതെങ്കിലും ജോലി ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ശുഭകരമായ സമയമാണ്. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. വിവാഹിതരായ ദമ്പതികൾക്ക് സന്തോഷ വാര്‍ത്ത ലഭിക്കാനുള്ള സമയമാണ്.  സ്ത്രീകളുടെ ജീവിതത്തിൽ പുതിയ പ്രണയ ബന്ധങ്ങള്‍ക്ക് സാധ്യത.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 

You May Like

Sponsored by Taboola