Shukra Gochar 2023: 2023 ഫെബ്രുവരി 15ന് ശുക്രൻ മീനരാശിയിൽ പ്രവേശിക്കും. ഈ രാശിമാറ്റം മാളവ്യരാജയോഗത്തിന് കാരണമാകുന്നു. ശുക്രന്റെ സംക്രമത്താൽ രൂപപ്പെടുന്ന ഈ മാളവ്യയോഗം പലരുടെയും ജീവിതത്തിൽ സന്തോഷം സൃഷ്ടിക്കും. പഞ്ചമഹാപുരുഷ രാജയോഗങ്ങളിൽ ഒന്നാണ് മാളവ്യ രാജയോഗം. മീനരാശിയിലെ ശുക്ര സംക്രമണത്തോടെ എല്ലാവരുടെയും ജീവിതത്തിൽ മാറ്റങ്ങളുണ്ടാകും. എന്നാൽ നാല് രാശിക്കാർക്ക് വളരെ ഗുണകരമായ രാശിമാറ്റമായിരിക്കും ഇത്. ഏതൊക്കെ രാശികൾക്കാണ് ശുക്ര സംക്രമണം സൃഷ്ടിക്കുന്ന മാളവ്യ യോഗം ഗുണകരമാകുന്നതെന്ന് നോക്കാം...
ഇടവം: മാളവ്യയോഗം രൂപപ്പെടുന്നത് ഇടവം രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും നേട്ടവും കൊണ്ടുവരും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യയുണ്ട്.
ചിങ്ങം: ജീവിതത്തിൽ ഇക്കൂട്ടർ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും ഈ സമയം പരിഹരിക്കപ്പെടുന്നു. രാഷ്ട്രീയരംഗത്തുള്ളവർക്ക് ഉന്നതസ്ഥാനങ്ങൾ ലഭിക്കും. വാഹനമോ പുതിയ വസ്തുവോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയമാണ്.
ധനു: ധനു രാശിക്കാർക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരോഗതി കൈവരിക്കാൻ സാധിക്കും. വിവാഹം ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്.
കുംഭം: കുംഭം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. കരിയറിലും മികച്ച അവസരങ്ങൾ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)