Vastu tips: അടുക്കളയില്‍ പച്ചക്കറികള്‍ സൂക്ഷിക്കുന്നത് ഇവിടെയാണോ? എങ്കില്‍ കുടുംബം മുടിയും!

എല്ലാവരുടെയും ജീവിതത്തില്‍ വാസ്തു ശാസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ട്. ഓരോരുത്തരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന ശുഭകരവും അശുഭകരവുമായ കാര്യങ്ങള്‍ക്ക് വാസ്തു ശാസ്ത്രവുമായി ബന്ധമുണ്ടെന്നാണ് വിശ്വാസം. 

 

Vastu tips for kitchen: ഓരോ വസ്തുവിനും വാസ്തു ശാസ്ത്ര പ്രകാരം അതിന്റേതായ സ്ഥാനമുണ്ട്. അത് അതാത് സ്ഥാനങ്ങളില്‍ തന്നെ സൂക്ഷിച്ചില്ലെങ്കില്‍ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. 

 

1 /6

എല്ലാ വീടുകളിലെയും ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. വാസ്തു സംബന്ധമായ വലിയ പ്രാധാന്യം തന്നെ അടുക്കളയ്ക്ക് ഉണ്ട്.   

2 /6

അടുക്കളയില്‍ പല വീടുകളിലും പല സ്ഥലങ്ങളിലാണ് പച്ചക്കറികള്‍ സൂക്ഷിക്കുന്നത്. എന്നാല്‍ ഇവ ശരിയായ സ്ഥാനത്ത് സൂക്ഷിച്ചില്ലെങ്കില്‍ വലിയ ദോഷങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.   

3 /6

പച്ചക്കറികള്‍ വടക്ക് - കിഴക്ക് ദിശയില്‍ സൂക്ഷിക്കണമെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. ഈ ദിക്കിലാണ് ദൈവം കുടികൊള്ളുന്നത്. അതിനാല്‍ ഈ ദിശയില്‍ പച്ചക്കറികള്‍ സൂക്ഷിക്കുന്നത് വീട്ടിലേയ്ക്ക് ഐശ്വര്യത്തെ ക്ഷണിച്ച് വരുത്തും.   

4 /6

അടുക്കളയിലെ വടക്ക് - കിഴക്ക് ദിശ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ചില വീടുകളില്‍ പച്ചക്കറികള്‍ നിലത്ത് സൂക്ഷിക്കാറുണ്ട്. ഇത് വാസ്തു വൈകല്യത്തിന് കാരണമാകും.   

5 /6

ഷെല്‍ഫിലോ മേശയിലോ വേണം പച്ചക്കറികള്‍ സൂക്ഷിക്കാന്‍. പച്ചക്കറികള്‍ വാങ്ങുമ്പോള്‍ വെളുത്ത സഞ്ചി ഉപയോഗിക്കണം. ഇത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള പിണക്കം, വിഷമം എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കും.   

6 /6

വൃത്തിയില്ലാത്ത പാത്രങ്ങളില്‍ പച്ചക്കറികള്‍ സൂക്ഷിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വാസ്തു വൈകല്യത്തിനും കാരണമാകും. ഫ്രിഡ്ജും ട്രേയും മുതല്‍ പച്ചക്കറികള്‍ അരിയാന്‍ ഉപയോഗിക്കുന്ന കത്തി വരെ വൃത്തിയായി സൂക്ഷിക്കണമെന്ന കാര്യം ഉറപ്പാക്കുകയും വേണം. 

You May Like

Sponsored by Taboola