Valentines Day 2022: ഈ 5 രാശിക്കാർക്ക് 'Valentines Day' വളരെ അനുകൂലമായിരിക്കും

Valentines Day 2022: ഇന്ന് ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തിൽ 3 രാശികളിൽ 2-2 ഗ്രഹങ്ങൾ തുടരുന്നു. രാഹു-കേതുക്കളുടെ സ്ഥാനം നല്ല രീതിയിൽ തുടരുന്നു. കൂടാതെ ഇന്ന് പുണർതം നക്ഷത്രം നിലനിൽക്കും ഒപ്പം ആയുഷ്മാൻ യോഗവും രൂപപ്പെടുന്നു. ഈ പ്രണയദിനത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം അത്തരത്തിലുള്ളതാണ്.  അതുകൊണ്ടുതന്നെ ഇത് 5 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇന്നത്തെ ഈ 5 ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയണ്ടേ..

 

1 /5

ദോഷ ഗ്രഹമായ രാഹു 2022 ഫെബ്രുവരി 14 ന് ഇടവ രാശിയിൽ സംക്രമിക്കുന്നു. ഇടവ രാശിയുടെ അധിപൻ ശുക്രനാണ്. ജ്യോതിഷ പ്രകാരം ശുക്രനും രാഹുവും മിത്രഗ്രഹങ്ങളാണ്. അതിനാൽ ഈ സ്ഥാനം ശുഭ ഫലങ്ങൾ നൽകും. ഇക്കാരണത്താൽ ഈ ദിവസം ഇടവ രാശിക്കാർക്ക് ധാരാളം സന്തോഷം നൽകും. തൊഴിൽ-വ്യാപാരത്തിൽ ലാഭമുണ്ടാകും. നിങ്ങൾക്ക് ബഹുമാനം ലഭിക്കും. പ്രണയ പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും.

2 /5

വൃശ്ചിക രാശിയിൽ കേതുവിന്റെ സാന്നിധ്യം നിങ്ങൾക്ക് ഗുണം നൽകും. നിങ്ങളോട് അടുപ്പമുള്ള ആരെങ്കിലും നിങ്ങളുടെ സന്തോഷം ഇരട്ടിയാക്കും. ജോലിസ്ഥലത്ത് പുരോഗമനത്തിന് പുതിയ അവസരങ്ങൾ ഉണ്ടാകും. ഈ രാശിയിലെ പുതുതായി വിവാഹിതരായ ആളുകൾക്ക് അവരുടെ പങ്കാളിയിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും.

3 /5

ഇന്ന് ശുക്രന്റെയും ചൊവ്വയുടെയും കൂടിച്ചേരൽ ധനു രാശിയിൽ ഉണ്ടാകുന്നു. ജ്യോതിഷത്തിൽ ശുക്രനെ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ആഡംബര ജീവിതത്തിന്റെയും ഘടകമായി കണക്കാക്കുന്നു. അതേസമയം ചൊവ്വ ഊർജ്ജത്തിന്റെ ഘടകമാണ്. ഈ അവസ്ഥ ഈ രാശിക്കാർക്ക് പ്രണയത്തിലും ബിസിനസ്സിലും നേട്ടങ്ങൾ നൽകും. പ്രണയ പങ്കാളിയുടെ പിന്തുണ ഈ ദിവസത്തെ അവിസ്മരണീയമാക്കും. ബിസിനസ്സിൽ വലിയ ലാഭമുണ്ടാക്കും. കരിയറിലെ പുരോഗതി ദീർഘകാലാടിസ്ഥാനത്തിൽ നേട്ടങ്ങൾ നൽകും.

4 /5

2022 ഫെബ്രുവരി 14 ന് മകര രാശിയിൽ ശനിയുടെയും ബുധന്റെയും കൂടിച്ചേരൽ നടക്കുന്നു.  ഈ സാഹചര്യം വീട്ടുജോലികൾ മുതൽ ജോലിസ്ഥലം വരെ ശുഭകരമായ ഫലങ്ങൾ നൽകും. ആവശ്യമുള്ള സ്ഥലത്തേക്ക് ട്രാൻസ്ഫർ ചെയ്യാം. ഏത് ജോലിയിലും നിങ്ങൾക്ക് വിജയം ലഭിക്കും. ഇന്ന് പ്രണയ പങ്കാളിയുമായി നല്ല ദിവസമായിരിക്കും.

5 /5

കുംഭം രാശിയിൽ ദേവഗുരുവായ വ്യാഴവും സൂര്യഗ്രഹവും വിരാജിക്കുന്നു. വ്യാഴം വളരെ ശുഭഗ്രഹമാണ്. ഇത് ഭാഗ്യം വർദ്ധിപ്പിക്കുന്നു. ഈ രാശിക്കാർക്ക് ബഹുമാനം ലഭിക്കും. ആത്മാവിനോട് കൂടുതൽ അടുപ്പം അനുഭവപ്പെടും. വിജയം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

You May Like

Sponsored by Taboola