ആശുപത്രിയിൽ പ്രവേശിപ്പിച്ച 12 പേരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് സന്ദർശിച്ചു.
ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ (Uttarakhand Glacier Burst) കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുന്നു. 170 തോളം പേരെ കാണാതായതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. രക്ഷിച്ച 12 പേരെ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (ഐടിബിപി) ജോഷിമത്ത് ആശുപത്രിയിലേക്ക് മാറ്റി.
ടണലിൽ നിന്ന് രക്ഷപ്പെടുത്തിയ ആളുകളെ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (ഐടിബിപി) ജോഷിമത്ത് ആശുപത്രിയിലേക്ക് മാറ്റി. ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ച 12 പേരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് സന്ദർശിച്ചു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രോഗികളോട് സംസാരിച്ച് സമ്മാനങ്ങൾ നൽകുന്നു
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഡെറാഡൂണിൽ നിന്ന് ജോഷിമത്തിലേക്ക് മി -17, എ.എൽ.എച്ച് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ദുരിതാശ്വാസം എത്തിച്ചു.
വലിയ എൻജിനുകൾ ഉപയോഗിച്ച് ടണലിന് ഉള്ളിലേക്ക് വഴി ഒരുക്കാൻ ശ്രമിക്കുന്നു.
തപോവാനിൽ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് റെസ്ക്യൂ ടീം അംഗങ്ങൾ ടണലിന് സമീപം രക്ഷാപ്രവർത്തങ്ങൾ നടത്തുന്നു