ശരീരത്തിൽ യൂറിക് ആസിഡിൻ്റെ അളവ് കൂടിയാൽ രക്താതിമർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കിഡ്നി സ്റ്റോൺ തുടങ്ങി നിരവധി രോഗങ്ങൾ അഭിമുഖീകരിക്കേണ്ടി വരും.
Uric acid home remedies: തിരക്കേറിയ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലവും കാരണം ഉണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളെ ഭക്ഷണത്തിൽ ചില കാര്യങ്ങൾ ഉൾപ്പെടുത്തിയാൽ മറികടക്കാൻ സാധിക്കും.
ഭക്ഷണത്തിൽ മല്ലിയില ഉൾപ്പെടുത്തിയാൽ യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പലർക്കും അറിയില്ല.
മല്ലിയിലയിൽ യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കുന്ന നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
രാവിലെ വെറും വയറ്റിൽ മല്ലിയിലയിട്ട ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി ഒരു പിടി മല്ലിയില 2 കപ്പ് വെള്ളത്തിൽ 10 മിനിറ്റ് തിളപ്പിക്കുക.
ഈ വെള്ളം അരിച്ചെടുത്ത് വെറും വയറ്റിൽ കുടിക്കുക. രുചി കൂട്ടാൻ ഇതിലേക്ക് നാരങ്ങാനീരും തേനും ചേർക്കാം.
മല്ലിയില കൊണ്ട് ചട്ണിയും ഉണ്ടാക്കാം. ഇതിനായി ഒരു പിടി മല്ലിയില എടുത്ത് അതിൽ ഒരു തക്കാളി, 2 മുതൽ 3 വരെ പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ കൂട്ടി യോജിപ്പിച്ചാൽ മതി.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)