Union Budget 2021: Bougette എന്ന വാക്കെങ്ങനെ ബജറ്റായി: അറിയാം Budget നെ പറ്റി കൂടുതൽ കാര്യങ്ങൾ

1 /5

ഒരു വർഷം ഏപ്രിൽ 1 മുതൽ അടുത്ത വർഷം മാർച്ച് 31 വരെയുള്ള വരവ് ചിലവുകളുടെ ഏകദേശ  കണക്ക് രേഖപ്പെടുത്തികൊണ്ടുള്ള സർക്കാരിന്റെ (Government) വാർഷിക സാമ്പത്തിക രേഖയാണ് ബജറ്റ്. ആ വർഷം നടത്താനിരിക്കുന്ന പദ്ധതികളുടെ വിഹിതങ്ങളും ഇതിലുൾപ്പെടും. നമ്മൾ ഒരു മാസം വീട്ട് ചെലവുകളുടെ കണക്കെഴുതുന്നത് പോലെ സർക്കാർ ഒരു വർഷത്തെ കണക്കുകളുടെ ഏകദേശ രൂപം തയ്യാറാക്കുന്നു.

2 /5

ലെതർ ബ്രീഫ്‌കേസ് (Leather Briefcase) എന്ന് ‌അർത്ഥം വരുന്ന "Bougette" എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ് ബജറ്റ് എന്ന വാക്കുണ്ടായത്. പണ്ട് ബജറ്റിനാവശ്യമായ പേപ്പറുകൾ, രസീതുകൾ, ധനമന്ത്രിയുടെ പ്രസംഗം എന്നിവ ഒരു ബ്രീഫ്കേസിലായിരുന്നു സൂക്ഷിച്ചിരുന്നത്. അതിനാലാണ് ഈ പേര് വരാൻ കാരണം. ബ്രിട്ടീഷ് ഭരണകാലം തൊട്ട് നമ്മുടെ രീതിയും ഇത് തന്നെയാണ്. അതിനൊരു മാറ്റം കൊണ്ടുവന്നത് ഇപ്പോഴത്തെ ധനമന്ത്രി നിർമ്മല സീതാരാമനാണ് (Nirmala Sitaraman)

3 /5

കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയാണ് ബജറ്റ് (Union Budget) അവതരിപ്പിക്കുക. 2021-22 സാമ്പത്തിക വർഷത്തിൽ നിർമ്മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. 

4 /5

സാധാരണ നിലയിൽ ബജറ്റ് അവതരണം 90 മുതൽ 120 മിനിറ്റുകൾ വരെ നീണ്ട് നിൽക്കാറുണ്ട്. ആദ്യമായി ഇത്തവണ ബജറ്റ് രേഖകൾ ബജറ്റ് ആപ്പിലൂടെയാണ് അവതരിപ്പിക്കുന്നത്.

5 /5

പാർലമെൻറിൽ (Parliament) ചർച്ചയ്ക്ക് വെച്ച ശേഷം പാസ്സാക്കുന്ന ബജറ്റ് നിർദ്ദേശങ്ങൾ എല്ലാ വർഷവും ഏപ്രിൽ 1 മുതൽ നിലവിൽ വരും. അടുത്തവർഷം മാർച്ച് 31 വരെയാണ് പാസ്സാക്കിയ നിർദ്ദേശങ്ങളുടെ കാലാവധി. 

You May Like

Sponsored by Taboola