Health Tips: മധുരം കഴിക്കുന്നത് നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇത് ശീലിച്ച് നോക്കൂ

പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്നാണ് മധുരമുള്ള ഭക്ഷണങ്ങൾ. മധുരത്തോട് അമിതാസക്തിയുള്ളവർക്ക് അത് കഴിക്കുന്നത് ചെറുക്കാൻ പ്രയാസമാണ്.  ഈ ആസക്തി പലപ്പോഴും പലവിധ അസുഖങ്ങളിലേക്കാണ് മനുഷ്യരെ നയിക്കുന്നത്. 

 

ഡോപ്പമിൻ, സെറാടോണിൻ എന്നീ ഹാപ്പി ഹോർമോണുകളാണ് നമ്മളെ മധുരത്തോടുള്ള ആസക്തിക്ക് കാരണമാക്കുന്നത്. മധുരത്തോടുള്ള ആസക്തി കുറയ്ക്കാനുള്ള മാർഗങ്ങൾ ഏതൊക്കെ എന്ന് നോക്കാം

 

1 /5

ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ മധുരപാനീയങ്ങൾക്ക് പകരം ധാരാളം വെള്ളം കുടിക്കുക. ജലാംശം നഷ്ടപ്പെടുമ്പോൾ നിങ്ങൾക്ക് വിശപ്പ് വർധിക്കും. മാത്രമല്ല, ധാരാളം വെള്ളം കുടിക്കുന്നത് വഴി ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു.   

2 /5

ധാരാളം നാരുകളും പ്രോട്ടീനുമടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ബെറീസ്, ആപ്പിൾ, വാഴപ്പഴം, ഇലക്കറികൾ, മുട്ട, മത്സ്യം തുടങ്ങിയവ കഴിക്കുന്നത് മധുരാസക്തി കുറയ്ക്കാൻ സഹായിക്കും.  

3 /5

ശരിയായ ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കുക. ടെൻഷൻ  കോർട്ടിസോളിന്റെ അളവ് വർധിപ്പിച്ച് വിശപ്പിനെയും മധുരാസക്തിയേയും ഉത്തേജിപ്പിക്കുന്നു. അതുകൊണ്ട് അനാവശ്യമായ സമ്മർദ്ദങ്ങൾ കുറയ്ക്കുന്നത് മധുരാസക്തി കുറയ്ക്കാൻ സഹായിക്കുന്നു.  

4 /5

ബേക്കറി, മധുരപലഹാരങ്ങൾ എന്നിവ വീട്ടിലേക്ക് വാങ്ങുന്നത് നിർത്തുക. കഫീൻ, മദ്യം എന്നിവ കൂടിയ അളവിൽ ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടും. ഇവയുടെ ഉപയോ​ഗം കുറയ്ക്കുക.   

5 /5

വ്യായാമം ശീലമാക്കുക. വ്യായാമം ചെയ്യുമ്പോൾ ശരീരം എൻഡോർഫിൻ എന്ന ഹാപ്പി ഹോർമോണിനെ പുറത്തുവിടുന്നു. ഇത് ശീലമായാൽ മധുരത്തോടുള്ള അമിതാസക്തി കുറയും.

You May Like

Sponsored by Taboola