Trigrahi Yoga: മകരം രാശിയില്‍ ത്രിഗ്രഹിയോഗം: ഈ രാശിക്കാർക്ക് സർവ്വസൗഭാഗ്യം തെളിയും

Trigrahi Yoga 2023: ജനുവരി 15 ആയ നാളെ മുതലാണ് മകരമാസത്തിന് തുടക്കം കുറിക്കുന്നത്. ഈ സമയം ജ്യോതിഷ പ്രകാരം ചില പ്രത്യേക മാറ്റങ്ങള്‍  നടക്കുന്നുണ്ട്. അതില്‍ ഒന്നാമത്തേത് ബുധന്‍, ശനി, ശുക്രന്‍ ഗ്രഹങ്ങളുടെ കൂടിച്ചേരലാണ്.  മകരം രാശിയിലാണ് ഇവ കൂടിച്ചേരുന്നത്. 

 

Trigrahi Yoga 2023: 2022 ഡിസംബർ 28 ന് ബുധൻ ധനു രാശി വിട്ട് മകരരാശിയിലേക്ക് പ്രവേശിച്ചു. അതുപോലെ ഡിസംബർ 29 ന് ശുക്രനും മകരം രാശിയിൽ പ്രവേശിച്ചു. ശനി ഇതിനകം മകരത്തിൽ ഉണ്ട് അത് ജനുവരി 17 വരെ തുടരും. ഇതിലൂടെ ഈ  4 രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും.

1 /5

മൂന്നു ഗ്രഹങ്ങളുടെ സംയോഗമാണ് ത്രിഗ്രഹിയോഗം.  ഇവിടെ ബുധൻ, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ മകരത്തിൽ കൂടിച്ചേരുന്നു.   

2 /5

മേടം : ത്രിഗ്രഹി യോഗത്താൽ മേടം രാശിക്കാർക്ക് നല്ല ഫലങ്ങൾ ഉണ്ടാകും.  ഇവർക്ക് ഈ സമയം കരിയറിൽ വലിയ നേട്ടങ്ങൾ, പുതിയ ബിസിനസ്, ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ,  പൂർവിക സ്വത്തുക്കളിൽ നിന്ന് നേട്ടങ്ങൾ എന്നിവ ലഭിക്കും. നിക്ഷേപത്തിനും നല്ല സമയമാണ്. സാമ്പത്തിക സ്ഥിതി ശക്തമാകും.  

3 /5

മിഥുനം : ത്രിഗ്രഹി യോഗത്തിന്റെ ശുഭഫലം മിഥുന രാശിക്കാർക്ക് നിസാരമല്ല. ജീവിതത്തിൽ പുതിയ മാറ്റം ഉണ്ടാകും. സാമ്പത്തിക നേട്ടം മൂലം സാമ്പത്തിക സ്ഥിതി പഴയതിനേക്കാൾ മെച്ചമാകും. ജോലിയിൽ സ്ഥാനക്കയറ്റത്തോടൊപ്പം, നിങ്ങൾക്ക് ആവശ്യമുള്ള സ്ഥലത്ത് നിയമനവും ലഭിക്കും. വ്യാപാരികൾക്ക്  ധനലാഭമുണ്ടാകും. 

4 /5

മകരം: മകരം രാശിക്കാർക്ക് ത്രിഗ്രഹ യോഗം മികച്ച മാറ്റങ്ങൾ നൽകും. ബിസിനസിലും ജോലിയിലും പുരോഗതിക്ക് സാധ്യത.  ജോലിയിൽ  സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവും ഉണ്ടാകും. ഭാഗ്യത്തിന്റെ പിന്തുണയോടെ ധനലാഭത്തിനുള്ള അവസരങ്ങൾ ഉയർന്നുവരും.  ജീവിതത്തിൽ ശരിക്കും മാറ്റങ്ങൾ ഉണ്ടാവുന്ന ഒരു സമയം കൂടിയാണിത്.  

5 /5

മീനം:  മീന രാശിക്കാർക്ക് ത്രിഗ്രഹിയോഗം ധാരാളം മാറ്റനാഗ്ല കൊണ്ടുവരും. പുതിയ തൊഴിൽ, ബിസിനസ്സിൽ ഉയർച്ച, കട ബാധ്യതയിൽ നിന്നും മോചനം, ജീവിതത്തിൽ സന്തോഷം, എന്നിവ ഈ സമയത്ത് ഉണ്ടാകും. വീട്, കുടുംബ സന്തോഷം, ഐശ്വര്യം എന്നിവ നിലനിൽക്കും. ആരോഗ്യം നന്നായിരിക്കും,  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola