Mars Saturn Conjunction: 30 വർഷത്തിനുശേഷം അപകടകരമായ സംയോജനം!! ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടം ഉറപ്പ്

Mars Saturn Conjunction: വേദ ജ്യോതിഷമനുസരിച്ച്, ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് സംക്രമിക്കുന്നു. എല്ലാ രാശിക്കാരുടെ ജീവിതത്തിലും അതിന്‍റെ ശുഭ, അശുഭ ഫലങ്ങൾ പ്രതിഫലിക്കും. കാലാകാലങ്ങളിൽ ഗ്രഹങ്ങൾ അവരുടെ മിത്ര ഗ്രഹങ്ങള്‍ക്കും ശത്രു ഗ്രഹങ്ങള്‍ക്കുമിടെയില്‍ സഞ്ചരിക്കുന്നു.  ഇതിന്‍റെ ഫലം മനുഷ്യജീവിതത്തില്‍ ദൃശ്യമാകും. 

ശനി നിലവിൽ കുംഭ രാശിയിൽ സംക്രമിച്ചിരിയ്ക്കുകയാണ്. മാർച്ച് 15 ന് ചൊവ്വയും കുംഭ രാശിയിൽ പ്രവേശിക്കും. കുംഭ രാശിയിൽ ശനിയും ചൊവ്വയും ഒരുമിക്കുമ്പോള്‍ രണ്ട് ഗ്രഹങ്ങളുടെയും അപകടകരമായ സംയോജനമാണ് രൂപപ്പെടാൻ പോകുന്നത്. 

 

1 /4

30 വർഷത്തിന് ശേഷം കുംഭത്തിൽ ചൊവ്വയും ശനിയും സംയോജിക്കാൻ പോകുന്നു. ഈ സംയോജനം ചില രാശിക്കാർക്ക് വളരെ അപകടകരമാണെന്ന് തെളിയിക്കും, ഇത് ചില രാശിക്കാരുടെ ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കും. ആ ഒരു സാഹചര്യത്തിൽ, ചില രാശിക്കാര്‍ക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കാം. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർ ശ്രദ്ധിക്കണം എന്ന് അറിയാം 

2 /4

വൃശ്ചിക രാശി  (Scorpio Zodiac Sign)  ജ്യോതിഷ പ്രകാരം, വൃശ്ചിക രാശിക്കാർക്ക് ശനി ചൊവ്വ സംയോജനം ദോഷം ചെയ്യും. ഇത് ഈ രാശിക്കാരുടെ  സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാക്കാം. ഈ സമയത്ത് ആരോഗ്യനില മോശമാകും. ഈ കാലയളവിൽ പുതിയ ജോലികൾ ആരംഭിക്കുന്നത് ഒഴിവാക്കുക. ഈ സമയം, തൊഴിലിലും ബിസിനസിലും മാറ്റങ്ങള്‍ വരുത്തുന്നത് ശുഭമല്ല. ഈ സമയത്ത് അമ്മയുമായുള്ള ബന്ധം വഷളായേക്കാം. ഈ രാശിക്കാര്‍ അവരുടെ ആരോഗ്യത്തെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കുക.   

3 /4

കർക്കിടക രാശി (Cancer Zodiac Sign)  ശനി ചൊവ്വ  ഗ്രഹങ്ങളുടെ കൂടിച്ചേരൽ കർക്കിടക രാശിക്കാർക്ക് ഒട്ടും അനുകൂലമല്ല. നിങ്ങളുടെ രാശിചിഹ്നത്തിന്‍റെ എട്ടാം ഭാവത്തിലാണ് ഈ കൂടിച്ചേരൽ രൂപപ്പെടാൻ പോകുന്നത്. ഈ സമയത്ത് ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ചില പഴയ രോഗങ്ങൾ വീണ്ടും വരാം. ഇത് മാത്രമല്ല, ഈ സമയത്ത് നിങ്ങൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകും. ജ്യോതിഷ പ്രകാരം ചില അപകടങ്ങളും സംഭവിക്കാം. നിക്ഷേപം നടത്താന്‍ ആലോചിക്കുന്നുണ്ടെങ്കിൽ അത് നഷ്ടത്തില്‍ കലാശിക്കാന്‍ സാധ്യതയുണ്ട്. കർക്കടക രാശിയിലുള്ളവരും ശനിയുടെ സ്വാധീനത്തിലാണ്. അതിനാല്‍, നിങ്ങൾക്ക് മാനസിക സമ്മർദ്ദം നേരിടേണ്ടിവരും. ഈ സമയത്ത് ദേഷ്യം നിയന്ത്രിക്കുക.  

4 /4

മീനം രാശി   (Pisces Zodiac Sign)  ചൊവ്വയുടെയും ശനിയുടെയും സംയോജനം നിങ്ങൾക്ക് ദോഷകരമാണെന്ന് തെളിയിക്കും.  ഈ സമയത്ത് നിങ്ങൾക്കെതിരെ ചില തെറ്റായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടേക്കാം. കൂടാതെ, ചില അനാവശ്യ ചെലവുകൾ ഉണ്ടാകാം. കടങ്ങള്‍ ഉണ്ടാകാം, മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കാം. ബിസിനസില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം. സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് കടം നൽകിയ പണം നഷ്ടപ്പെട്ടേക്കാം, അതിനാൽ ഈ സമയത്ത് വായ്പ നൽകുന്നത് ഒഴിവാക്കുക. ആരോഗ്യം മോശമായേക്കാം. അശ്രദ്ധ പാടില്ല  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

You May Like

Sponsored by Taboola