രണ്ട് കോടി മുതൽ 100 കോടി വരെ ചിലവാക്കി വിവാഹം കഴിക്കുന്നത് ഒരുപക്ഷെ ബോളിവുഡിൽ മാത്രമായിരിക്കും. അത്തരത്തിൽ കല്യാണം നടത്തിയ സെലിബ്രറ്റികളെ പറ്റിയാണ് പരിശോധിക്കുന്നത്
2017 ഡിസംബർ 11 ന് വിരാടും അനുഷ്‌കയും വിവാഹിതരായി. ഇറ്റലിയിലെ 800 വർഷം പഴക്കമുള്ള വില്ലയിൽ വച്ചാണ് ഇരുവരും വിവാഹിതരായത്, വിവാഹ ചടങ്ങുകൾക്കും റിസപ്ഷനുകൾക്കുമായി ഏകദേശം 100 കോടിയോളം ചെലവ് വന്നതായി പറയപ്പെടുന്നു.
പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും ഇന്ത്യയിൽ വച്ച് വിവാഹിതരായി, ഉമൈദ് ഭവൻ കൊട്ടാരത്തിൽ വെച്ച്, സംഗീതം, മെഹന്ദി, ഹൽദി, ഇന്ത്യൻ, ക്രിസ്ത്യൻ വിവാഹ ചടങ്ങുകൾക്കായി ദമ്പതികൾ മൊത്തം അര മില്യൺ ഡോളർ ചെലവഴിച്ചു, ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 6 കോടി രൂപയാണ്.
രൺവീറും ദീപികയും ലേക്ക് കോമോയിൽ വെച്ചാണ് വിവാഹിതരായത്. വിവാഹത്തിന് 77 കോടി രൂപയാണ് ചെലവഴിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. രണ്ടുകോടി രൂപയാണ് താമസത്തിനായി മാത്രം ചെലവഴിച്ചത്.
ഏഴു ലക്ഷം രൂപയായിരുന്നു വിക്കിയും കത്രീനയും താമസിച്ചിരുന്ന ഹോട്ടലിൽ രാത്രി വാടക. റിപ്പോർട്ടുകൾ പ്രകാരം ഇരുവരുടെയും വിവാഹത്തിന് ആകെ ചെലവായത് നാല് കോടി രൂപയാണ്.