Self confidence: നിങ്ങൾ 90s കിഡ് ആണോ? എങ്കിൽ ഈ 5 ചോദ്യങ്ങൾ സ്വയം ചോദിക്കുക!

പലപ്പോഴും നമുക്ക് ചുറ്റുമുള്ള ആളുകളിൽ നിന്ന് മോശമായ പെരുമാറ്റം ഉണ്ടാകാറുണ്ട്. ഇത് നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കും. 

 

Tips to increase self confidence: സമൂഹത്തിൽ പല സാഹചര്യങ്ങളിലും ഇത്തരം പെരുമാറ്റങ്ങൾ നമുക്ക് നാണക്കേടും സങ്കടവുമെല്ലാം ഉണ്ടാക്കാറുണ്ട്. നമ്മു‌ടെ അഭിപ്രായത്തിന് ചിലർ വില കൽപ്പിക്കാതിരിക്കുകയും ചെയ്യാറുണ്ടാകും. 

1 /6

ഈ സാഹചര്യത്തിൽ യുവാക്കൾ അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനായി ഈ 5 ചോദ്യങ്ങൾ സ്വയം ചോദിക്കുക.   

2 /6

1. ജീവിതത്തിൽ നിന്ന് ഞാൻ എന്താണ് പഠിച്ചത്? - നിങ്ങൾ ഈ 30 വയസിനിടയിൽ എന്താണ് ജീവിതത്തിൽ നിന്ന് പഠിച്ച പാഠം എന്ന് സ്വയം ചോദിക്കണം. നിങ്ങൾ പുതുതായി എന്തെങ്കിലും പഠിക്കുകയോ മറ്റുള്ളവരെ എന്തെങ്കിലും പഠിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? ഈ ചോദ്യങ്ങൾ സ്വയം ചോദിക്കുകയും ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതുകയും ചെയ്യുക. ഒരു വർഷത്തിന് ശേഷം നിങ്ങൾ ഇത് വായിക്കുമ്പോൾ, നിങ്ങൾ എത്ര മാത്രം പഠിച്ചു, എന്താണ് പഠിക്കാൻ ആഗ്രഹിച്ചത്, എന്താണ് പഠിക്കാതിരുന്നത് തുടങ്ങിയ കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാകും.

3 /6

2. ഞാൻ ഇതുവരെ എന്താണ് സമ്പാദിച്ചത്? - നിങ്ങൾ ഇതുവരെ എന്താണ് നേടിയത് എന്നതാണ് നിങ്ങളോട് തന്നെ ചോദിക്കേണ്ട മറ്റൊരു ചോദ്യം. സ്ഥിരം ജോലിയാണോ? ഒരു മാസം മിച്ചം പിടിക്കാനുള്ള ശമ്പളമുണ്ടോ? വിവാഹത്തെ കുറിച്ച് ആലോചിക്കാൻ ഈ അവസ്ഥയിൽ സാധിക്കുമോ? തുടങ്ങിയ കാര്യങ്ങളെല്ലാം 30 വയസിന് മുമ്പ് സ്വയം ചോദിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്യേണ്ടവയാണ്. എന്താണ് നേടാൻ ആഗ്രഹിക്കുന്നതെന്നും സ്വപ്നങ്ങളും ലക്ഷ്യങ്ങളും എന്താണെന്നും വ്യക്തമായി മനസിലാക്കേണ്ടത് പ്രധാനമാണ്.   

4 /6

3. അടുത്ത 5 വർഷം എനിക്ക് എങ്ങനെയായിരിക്കും? - നാളെ എന്തായിരിക്കുമെന്ന് പറയാൻ ആർക്കും തന്നെ സാധിക്കില്ല. എന്നാൽ, ജീവിതത്തിന്റെ പ്രധാന കാലഘട്ടത്തിലൂടെ കടന്നുപോകുന്ന യുവാക്കൾ ഭാവി മുന്നിൽ കാണേണ്ടതുണ്ട്. ഏറ്റവും ചുരുങ്ങിയത് അടുത്ത 5 വർഷത്തെ കുറിച്ചുള്ള പദ്ധതികളെങ്കിലും മനസിലുണ്ടാകണം. നിങ്ങൾ നിങ്ങളെ എങ്ങനെയാണ് കാണാൻ ആ​ഗ്രഹിക്കുന്നത് എന്ന് മനസിലാക്കുകയും അതിന് വേണ്ടി കഠിനാധ്വാനം ചെയ്യുകയും വേണം.   

5 /6

4. എനിക്ക് എവിടെയാണ് പിഴക്കുന്നത്? - ജീവിതത്തിൽ നിങ്ങൾ മുന്നോട്ട് പോകുമ്പോൾ വഴി തടസപ്പെടുത്തുന്ന നിരവധി കാര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. വ്യക്തമായ കണക്കുകൂട്ടൽ ഇവിടെ ആവശ്യമായി വരും. ജോലിയുടെ കാര്യത്തിൽ പോലും എല്ലാ കമ്പനികളും അല്ലെങ്കിൽ എല്ലാ സ്ഥാപനങ്ങളും നിങ്ങളുടെ വളർച്ചയെ സഹായിക്കണമെന്നില്ല. അത്തരം സന്ദർഭങ്ങളിൽ നിങ്ങളെ തടഞ്ഞുനിർത്തുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും അവ ഉപേക്ഷിക്കാനോ മെച്ചപ്പെടുത്താനോ ശ്രമിക്കേണ്ടത് പ്രധാനമാണ്.  

6 /6

5. ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ സന്തുഷ്ടനാണോ? - ഈ ചോദ്യം നിങ്ങൾ സ്വയം ചോദിച്ചുകൊണ്ടേയിരിക്കണം. കാരണം ഈ ചോദ്യം നിങ്ങളുടെ മാനസികാവസ്ഥയെ മനസിലാക്കാൻ സഹായിക്കും. അടിസ്ഥാനപരമായി സന്തോഷവാനായിരിക്കുക എന്നതാണ് ഏതൊരു മനുഷ്യന്റെയും സ്വപ്നം. എന്നാൽ നമുക്ക് ചുറ്റുമുള്ള പല കാര്യങ്ങളിലും നാം കുടുങ്ങിപ്പോകുകയും സന്തോഷവാനായിരിക്കാൻ മറക്കുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ, നമ്മുടെ നിലവിലെ അവസ്ഥ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. 

You May Like

Sponsored by Taboola