Money Tips: പണത്തിന്റെ അഭാവം എന്നത് ഒരു പക്ഷെ ഒരു വ്യക്തിയെ ഏറ്റവുമധികം അസ്വസ്ഥനാക്കുന്ന ഒന്നാവാം. ചിലരെ സംബന്ധിച്ചിടത്തോളം എത്രമാത്രം അദ്ധ്വാനിച്ചിട്ടും വേണ്ടത്ര പണം സമ്പാദിക്കാന്‍ സാധിക്കില്ല. വീട്ടില്‍ പണവും സന്തോഷവും ലഭിക്കാന്‍ പല ഉപായങ്ങളും നാം സ്വീകരിക്കാറുണ്ട്. നാം വീടുകളില്‍ ചെയ്യുന്ന ചില ചെറിയ ചെറിയ ഉപായങ്ങള്‍ ഇത്തരം സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാന്‍ സഹായകമാണ്.
അത്തരത്തിലൊരു മാര്‍ഗ്ഗമാണ് വീട്ടുമുറ്റത്ത് ലക്ഷ്മി ദേവിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ചെടിയായ പവിഴമല്ലി നട്ടു വളര്‍ത്തുക എന്നത്. ഈ ചെടി ലക്ഷ്മി ദേവിയെ നമ്മുടെ വീടുകളിലേയ്ക്ക് ആകര്‍ഷിക്കും എന്നാണ് വിശ്വാസം. ലക്ഷ്മി ദേവി നമ്മുടെ വീട്ടില്‍ വാസമുറപ്പിക്കുന്നതോടെ പണത്തിന്റെ കുറവിൽ നിന്ന് കരകയറാന്‍ തുടങ്ങുകയും ചെയ്യുന്നു. വീട്ടിൽ ഒരു പവിഴമല്ലി ചെടി നടുക. ഈ ചെടിയും പുഷ്പവും പോലെ നിങ്ങളും എപ്പോഴും സന്തോഷവാനായിരിക്കും, നിങ്ങളുടെ മനസ്സും പുഷ്പിക്കും.....
വീട്ടില്‍ പവിഴമല്ലി ചെടി നട്ടുപിടിപ്പിച്ചാലുള്ള ഗുണം എന്താണ്? വീട്ടിൽ പവിഴമല്ലി ചെടി നട്ടുപിടിപ്പിച്ചാല്‍, ലക്ഷ്മി ദേവി തന്നെ ആ വീട്ടിൽ താമസിക്കുന്നു എന്നാണ് അര്‍ഥം. ലക്ഷ്മി ദേവിയെ പവിഴമല്ലി പൂക്കൾ കൊണ്ട് പൂജിക്കുന്നത് അനുഗ്രഹം നൽകുന്നു.
പവിഴമല്ലി ചെടി എവിടെയാണ് നടേണ്ടത്? വീടിന്റെ വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശയിലാണ് പവിഴമല്ലി ചെടി നടേണ്ടത്. ഇത് വീടിന്റെ നെഗറ്റിവിറ്റി ഇല്ലാതാക്കുന്നു, സന്തോഷവും സമാധാനവും വീട്ടിൽ എപ്പോഴും നിലനിൽക്കും. വീടിന്റെ പടിഞ്ഞാറ് ദിശയിലും ഈ ചെടി നടാം, വടക്ക് പടിഞ്ഞാറ് ദിശയും ഇതിന് അനുയോജ്യമാണ്.
സമ്പത്ത് ലഭിക്കാൻ വീട്ടിൽ ഏത് ചെടി നടണം? പവിഴമല്ലി ചെടി നടുന്നതിലൂടെ വീട്ടിൽ സമാധാനവും കുടുംബത്തിൽ സന്തോഷവും ഉണ്ടാകും. വിശ്വാസമനുസരിച്ച്, പവിഴമല്ലി ചെടിയുള്ള വീട്ടിൽ ലക്ഷ്മിദേവി വസിക്കുന്നു. ലക്ഷ്മി ദേവിക്ക് പവിഴമല്ലി പുഷ്പം അർപ്പിക്കുന്നത് ഐശ്വര്യം നൽകുന്നു.
പവിഴമല്ലി ചെടി എന്നാണ് നടെണ്ടത്? വീട്ടിൽ പവിഴമല്ലി ചെടി നടുന്നതിലൂടെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം എന്നും നിലനിൽക്കും. വീട്ടിൽ പവിഴമല്ലി ചെടി നടണമെങ്കിൽ തിങ്കൾ അല്ലെങ്കിൽ വ്യാഴം ദിവസങ്ങളിൽ നടണമെന്നാണ് പറയപ്പെടുന്നത്. ഈ ദിവസം പവിഴമല്ലി ചെടി നടുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.
വീട്ടിൽ പവിഴമല്ലി ചെടി നട്ടുപിടിപ്പിച്ചാലുള്ള ഗുണം എന്താണ്? വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് പവിഴമല്ലി ചെടി പൂക്കളുടെ സുഗന്ധം നെഗറ്റിവിറ്റി ഇല്ലാതാക്കുന്നു. അതിന്റെ സുഗന്ധം വീട്ടിൽ പോസിറ്റീവ് എനർജി പ്രവഹിപ്പിക്കുന്നു.