ജോലി തിരക്കുകളിൽ നിന്നും നഗരത്തിലെ തിരക്കേറിയ ജീവിതത്തിൽ നിന്നുമെല്ലാം അൽപ്പ സമയത്തേക്ക് എങ്കിലും മോചനം ആഗ്രഹിക്കുന്നവരുണ്ട്. അത്തരക്കാർക്ക് അനുയോജ്യമായ നിരവധി ടൂറിസം കേന്ദ്രങ്ങളും കേരളത്തിലുണ്ട്.
Thampuran Para: ശുദ്ധമായ കാറ്റും ഒപ്പം അൽപ്പം സമാധാനവും ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ, പ്രത്യേകിച്ച് തിരുവനന്തപുരത്തുള്ളവർക്ക് ധൈര്യമായി കയറി ചെല്ലാവുന്ന ഒരിടമുണ്ട്. വെമ്പായത്തിന് സമീപം സ്ഥിതി ചെയ്യുന്ന തമ്പുരാൻ പാറ.
തിരുവനന്തപുരം നഗരത്തില്‍ നിന്നും 20 കീലോ മീറ്റര്‍ സഞ്ചരിച്ചാൽ വെമ്പായത്ത് എത്താം.
വെമ്പായത്ത് നിന്ന് മൂന്നാനക്കുഴിയിലേക്ക് പോകുന്ന വഴിക്കാണ് തമ്പുരാന്‍ സ്ഥിതി ചെയ്യുന്നത്.
തിരുമുറ്റംപാറ, മുത്തിപ്പാറ എന്നീ 'അംഗരക്ഷകന്‍മാരെ' കടന്നാൽ തമ്പുരാട്ടിപ്പാറയില്‍ എത്താം. ഈ പാറയും കടന്നുവേണം തമ്പുരാന്‍ പാറയിലെത്താന്‍.
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 700 അടിയിലേറെ ഉയരത്തിലാണ് തമ്പുരാന്‍ പാറ സ്ഥിതി ചെയ്യുന്നത്.
തലസ്ഥാന നഗരത്തിന്റെ ഏറിയ ഭാഗവും ശംഖുമുഖം കടപ്പുറവും തമ്പുരാൻ പാറയിൽ നിന്നാല്‍ കാണാം.
വൈകുന്നേരങ്ങളാണ് ഇവിടേക്ക് കയറി വരാൻ ഏറ്റവും അനുയോജ്യമായ സമയം. ചെങ്കുത്തായ പടികൾ കയറി ചെറിയൊരു പാറയും കടന്ന് തമ്പുരാൻ പാറയിൽ എത്തിയാൽ കാണുന്ന കാഴ്ചകൾ ഒരിക്കലും സഞ്ചരികളെ നിരാശരാക്കില്ല എന്നുറപ്പാണ്.