Namitha Pramod: ഫ്ലോറൽ സാരിയിൽ മനം കവർന്ന് നമിത പ്രമോദ്; ചിത്രങ്ങൾ കാണാം

ബാലതാരമായി സിനിമയിലെത്തുകയും പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറുകയും ചെയ്ത നടിയാണ് നമിത പ്രമോദ്. ഇന്ന് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് നമിത.

 

Namitha Pramod latest photo: ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്താണ് നമിതയുടെ തുടക്കം. അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും നമിത ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. 

 

1 /5

രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് ട്രാഫിക് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് നമിത പ്രമോദ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

2 /5

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് നമിത ശ്രദ്ധ നേടി. 

3 /5

ദുൽഖർ സൽമാനും ഉണ്ണി മുകുന്ദനും പ്രധാന വേഷങ്ങളിലെത്തിയ വിക്രമാദിത്യൻ എന്ന ചിത്രമാണ് കരിയറിൽ വഴിത്തിരിവായത്.

4 /5

സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, അമർ അക്ബർ ആന്റണി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. ഇതിനോടകം തന്നെ 15ഓളം മലയാള സിനിമകളിൽ നമിത വേഷമിട്ടിട്ടുണ്ട്.   

5 /5

 സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്. ഫ്ലോറൽ സാരിയിലാണ് നമിത എത്തിയിരിക്കുന്നത്.

You May Like

Sponsored by Taboola