സ്ലോട്ടുകളിൽ ഒഴിവ് വരുമ്പോൾ ഈ ആപ്പുകളും വെബ്സൈറ്റുകളും നിങ്ങളെ അറിയിക്കും.
ഇന്ത്യയിൽ മൂന്നാം ഘട്ട വാക്‌സിനേഷൻ ആരംഭിച്ച സാഹചര്യത്തിൽ വാക്‌സിനേഷന് സ്ലോട്ടുകൾ കിട്ടാതെ വരുന്നുണ്ടോ? എങ്കിൽ സ്ലോട്ടുകളിൽ ഒഴിവ് വരുമ്പോൾ ഈ ആപ്പുകളും വെബ്സൈറ്റുകളും നിങ്ങളെ അറിയിക്കും.
പേടിഎം വികസിപ്പിച്ച വാക്‌സിൻ ഫൈൻഡർ (Paytm Vaccine Finder) എന്ന പ്ലാറ്റഫോം ഏതൊക്കെ സ്ലോട്ടുകളാണ് നിലവിൽ ഒഴിവുള്ളതെന്ന് കണ്ടെത്താൻ സഹായിക്കും. ഇത് ആൻഡ്രോയിഡിലും ഐ ഫോണിലും ലഭ്യമാണ്.
HealthifyMe എന്ന വെബ്സൈറ്റ് ക്രമീകരിച്ച വാക്‌സിനെറ്റ് മി (VaccinateMe.in) എന്ന വെബ്സൈറ്റ് നിങ്ങളുടെ അടുത്തുള്ള വാക്‌സിനേഷൻ സെന്ററുകളിലെ ഒഴിവുള്ള ഡസ്ലോട്ടുകളെ പറ്റി വാട്ട്സ്ആപ്പിലൂടെ അറിയിക്കും
Getjab.in എന്ന വെബ്സൈറ്റും ഒഴിവുള്ള സ്ലോട്ടുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകും
Findslot.in എന്ന വെബ്സൈറ്റ് കോവിൻ ആപ്പിനെ പോലെ തന്നെ പിൻകോഡ് ഉപയോഗിച്ച് നിങ്ങളെ സ്ലോട്ട് ഉണ്ടോയെന്ന് കണ്ടെത്താൻ സഹായിക്കും.