കര്‍ണ്ണാടകത്തെ നയിച്ച അവസാനത്തെ അഞ്ച് മുഖ്യമന്ത്രിമാര്‍ ഇവരാണ്

തിരഞ്ഞെടുപ്പ് ചൂടിലാണ് കർണ്ണാടക. ഇനി ഏതാനും മണിക്കൂറുകളോടെ കർണ്ണാടകയെ ആര് ഭരിക്കുമെന്ന് അറിയാൻ സാധിക്കും.

 Five Chief Ministers who led Karnataka: വിവിധ എക്സിറ്റ് പോൾ ഫലങ്ങളിൽ കോൺ​ഗ്രസിനാണ് മേൽകൈ എങ്കിലും വിജയത്തുടർച്ച നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
കർണ്ണാടകയെ നയിച്ച അവസാനത്തെ  5 മുഖ്യമന്ത്രിമാർ ഇവരൊക്കെയാണ്.

 

1 /5

ബസവരാജ് ബൊമ്മെ: കർണ്ണാടകയുടെ  നിലവിലെ മുഖ്യമന്ത്രി. ഷി​​​​ഗ്​​ഗാവ് മണ്ഡലത്തെയാണ് പ്രതിനിധീകരിരക്കുന്നത്. കർണ്ണാടകയുടെ 17 മത്തെ മുഖ്യമന്ത്രിയാണ്. 

2 /5

എച്ച് ഡി കുമാരസ്വാമി:ജനതാദൾ പാർട്ടിയെ പ്രതിനിധീകരിച്ച് 2018ൽ മുഖ്യമന്ത്രിയായി. 1 വർഷവും 64 ദിവസവുമാണ് സേവനമനുഷ്ടിച്ചത്. ചന്നപട്ടണം മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്. 

3 /5

 ബി. എസ് യെദ്യൂരപ്പ: ഭാരതീയ ജനതാ പാർട്ടിയെ പ്രതിനിധീകരിച്ച്  4 തവണയാണ്  കർണ്ണാടക മുഖ്യമന്ത്രിയായത്. 2007 ലായിരുന്നു ആദ്യമായി മുഖ്യ മന്ത്രി ആയത്. അന്ന് വെറും 7 ദിവസം മാത്രമാണ് സേവനമനുഷ്ടിച്ചത്. പിന്നീട് 2008, 2018,2019 എന്നീ വർഷങ്ങളിലും കർണ്ണാടക മുഖ്യമന്ത്രിയായി. എല്ലായിപ്പോഴും കുറഞ്ഞ കാലയളവിലാണ് മുഖ്യമന്ത്രി ആയത്. 

4 /5

സിദ്ധരാമയ്യ: ഇന്ത്യൻ  നാഷണൽ കോൺ​ഗ്രസ് പാർട്ടിയെ പ്രതിനിധീകരിച്ച് കർണ്ണാടകയിൽ 5 വർഷം മുഖ്യമന്ത്രിയായി സേവനമനുഷ്ടിച്ചു. 2013 മെയ് 13 മുതൽ 2018 മെയ് 17 വരെയാണ് മുഖ്യമന്ത്രി ആയത്.  ഇപ്പോൾ കർണ്ണാടകയുടെ പ്രതിപക്ഷ നേതാവാണ്. 

5 /5

ജ​ഗദീഷ് ഷെട്ടർ:ഭാരതീയ ജനതാ പാർട്ടിയെ പ്രതിനിധീകരിച്ച് കർണ്ണാടകയിൽ മുഖ്യമന്ത്രിയായി. എന്നാൽ വെറും 305 ദിവസം മാത്രമാണ് സേനവമനുഷ്ടിച്ചത്. 2012 ജൂലൈ 12 മുതൽ 2013 മെയ് 13 വരെ. കൂടാതെ 2008-2009 കാലത്ത് കർണ്ണാടക നിയമസഭയുടെ സ്പീക്കറായും സേവനമനുഷ്ടിച്ചു. 

You May Like

Sponsored by Taboola