Gold Ring Astrology: ചില രാശിക്കാർക്ക് സ്വർണ മോതിരം ഇടുന്നതിലൂടെ ഭാഗ്യം ഇരട്ടിക്കും എന്നാണ് പറയുന്നത്.
Gold Ring Lucky Zodiacs: മോതിരവിരലിൽ സ്വർണ്ണമോതിരം ധരിക്കുന്നത് സന്താനങ്ങളുടെ സന്തോഷത്തിനും നല്ലതാണെന്ന് പറയപ്പെടുന്നു.
മോതിരവിരലിൽ സ്വർണ്ണമോതിരം ധരിക്കുന്നത് സന്താനങ്ങളുടെ സന്തോഷത്തിനും നല്ലതാണെന്ന് പറയപ്പെടുന്നു.
സ്വർണ്ണമോ ഡയമണ്ട് മോതിരമോ ധരിക്കാൻ പൊതുവെ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ജ്യോതിഷത്തിൽ ഓരോ ലോഹത്തിനും പ്രത്യേക പ്രാധാന്യം വിവരിച്ചിട്ടുണ്ട്. ചിലർക്ക് വജ്രമായിരിക്കും നല്ലത് എന്നാൽ മറ്റു ചിലർക്ക് സ്വർണ്ണമോ വെള്ളിയോ ആയിരിക്കും അനുയോജ്യം
രാശിപ്രകാരം ഏതാണോ അനുകൂലം ആ വസ്തു ധരിക്കുന്നവർക്ക് ഭാഗ്യ നേട്ടങ്ങൾ തേടിയെത്തും എന്നാണ് പറയുന്നത്. ജ്യോതിഷത്തിൽ സ്വർണ്ണം ധരിക്കുന്നത് ഗുണകരമാണെന്നാണ് പറയുന്നത്
അതും മോതിരവിരലിൽ സ്വർണ്ണമോതിരം ധരിക്കുന്നത് സന്താനങ്ങളുടെ അഭിവൃദ്ധിക്ക് നല്ലതാണ് എന്നാണ് വിശ്വാസം. ഇതോടൊപ്പം തൊഴിലിൽ സാമ്പത്തിക നേട്ടവും പുരോഗതിയും കൈവരും. ഏതൊക്കെ രാശിക്കാർക്കാണ് സ്വർണ്ണമോതിരം നേട്ടങ്ങൾ നൽകുന്നതെന്ന നോക്കാം...
ചിങ്ങം (Leo): ജ്യോതിഷപ്രകാരം ചിങ്ങ രാശിക്കാർക്ക് സ്വർണ്ണ മോതിരം വളരെ ശുഭകരമായിരിക്കും. ജ്യോതിഷ പ്രകാരം, ചിങ്ങം അഗ്നി മൂലകത്തിൻ്റെ രാശിയാണ്, ഇതിൻ്റെ അധിപൻ സൂര്യനാണ്. അതിനാൽ, ചിങ്ങം രാശിക്കാർ സ്വർണ്ണ മോതിരം ധരിക്കുന്നത് ശുഭകരമായിരിക്കും
കന്നി (Virgo): ഈ രാശിക്കാർ സുഖസൗകര്യങ്ങളും ആഡംബരങ്ങളും നിറഞ്ഞ ജീവിതമാണ് ഇഷ്ടപ്പെടുന്നത്. കന്നി രാശിക്കാർ സ്വർണ്ണ മോതിരം, ചെയിൻ അല്ലെങ്കിൽ ബ്രേസ്ലെറ്റ് എന്നിവ ധരിക്കുന്നതിലൂടെ അവരുടെ ജീവിതത്തിൽ വൻ പുരോഗതിയുണ്ടാകും
തുലാം (Libra): തുലാം രാശിക്കാർക്കും സ്വർണ്ണം ഭാഗ്യനേട്ടങ്ങൾ നൽകും. ജ്യോതിഷ പ്രകാരം തുലാം രാശിക്കാർക്ക് സ്വർണ്ണ മോതിരം നിയുന്നത് വൻ സാമ്പത്തികം നൽകും. ഈ രാശിയുടെ അധിപൻ ശുക്രനാണ്. അതുകൊണ്ടുതന്നെ ഇവർ സ്വർണ്ണമോതിരം ധരിക്കുന്നത് വളരെ നല്ലതായിരിക്കും.
മീനം (Pisces): ജ്യോതിഷ പ്രകാരം സ്വർണ്ണം ധരിക്കുന്നത് മീന രാശിക്കാർക്ക് ഗുണകരമാകും. ഈ രാശിക്കാർക്ക് സ്വർണ്ണം ധരിക്കുന്നതിലൂടെ ശുഭ ഫലങ്ങൾ ലഭിക്കും, ജീവിതത്തിൽ വരുന്ന പ്രതിസന്ധികളിൽ നിന്നും ഇവർക്ക് സ്വാതന്ത്ര്യം ലഭിക്കും
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)