Sun Transit 2022: സൂര്യന്റെ രാശിമാറ്റം സൃഷ്ടിക്കും ത്രിഗ്രഹ യോഗം! ഈ 5 രാശിക്കാർക്ക് ലഭിക്കും വൻ ധനവർഷം!

Sun Transit In Sagittarius 2022: ഗ്രഹങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന സൂര്യൻ ഇന്ന് രാശിമാറി ധനു രാശിയിൽ പ്രവേശിക്കും.  ഇതിലൂടെ ത്രിഗ്രഹ യോഗം രൂപപ്പെടും. കാരണം ധനു രാശിയിൽ നേരത്തെ തന്നെ ബുധനും ശുക്രനും പ്രവേശിച്ചിട്ടുണ്ട്.  

Sun Transit In Sagittarius 2022: ഗ്രഹങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന സൂര്യൻ ഇന്ന് രാശിമാറി ധനു രാശിയിൽ പ്രവേശിക്കും.  ഇതിലൂടെ ത്രിഗ്രഹ യോഗം രൂപപ്പെടും. കാരണം ധനു രാശിയിൽ നേരത്തെ തന്നെ ബുധനും ശുക്രനും പ്രവേശിച്ചിട്ടുണ്ട്.  സൂര്യന്റെ രാശിമാറ്റത്തിലൂടെ രൂപപ്പെടുന്ന ത്രിഗ്രഹിയോഗം 5 രാശിക്കാരുടെ ഭാഗ്യം തുറക്കും. ജനുവരി 14 വരെ സൂര്യൻ ധനുരാശിയിൽ തുടരും ശേഷം മകരം രാശിയിൽ പ്രവേശിക്കും.  അതുപോലെ ബുധനും ശുക്രനും ഡിസംബർ അവസാനം വരെ ധനു രാശിയിൽ തുടരും. അതുകൊണ്ടുതന്നെ ഈ വരുന്ന 15 ദിവസത്തെ സമയം 5 രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും.

1 /5

മേടം: സൂര്യന്റെ രാശി മാറ്റം മേടം രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഇവർക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. പഠനത്തിനായി വിദേശത്തേക്ക് പോകാനുള്ള ആഗ്രഹം സഫലമാകും. തൊഴിൽപരമായി ദൂരയാത്രകൾ ഉണ്ടാകും. പിതാവിൽ നിന്നും സഹായം ലഭിക്കും.  

2 /5

ഇടവം: സൂര്യൻ രാശിമാരുമാനത്തിലൂടെ സൃഷ്ടിക്കുന്ന ത്രിഗ്രഹ യോഗം എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് നേട്ടങ്ങൾ നൽകും. ഉദ്യോഗത്തിൽ മാറ്റം, പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവ ഉണ്ടാകാം. നിങ്ങളുടെ സംസാരം നിങ്ങൾക്ക് വലിയ ലാഭമുണ്ടാക്കും ഒപ്പം വരുമാനവും വർദ്ധിപ്പിക്കും.  

3 /5

തുലാം: സൂര്യന്റെ സംക്രമണം തുലാം രാശിക്കാർക്ക് ആത്മവിശ്വാസവും ധൈര്യവും നൽകും. ഈ സമയം നിങ്ങൾക്ക് കരിയറിൽ നേട്ടങ്ങൾ ലഭിക്കും, ഭാവിയിൽ നിങ്ങൾക്ക് പ്രയോജനം ചെയ്യുന്ന പുതിയ കോൺടാക്റ്റുകൾ ഉണ്ടാകും. നിങ്ങളുടെ പ്രവൃത്തികൾ വിലമതിക്കപ്പെടും. ചില പ്രധാന ജോലികളിൽ പിതാവിൽ നിന്നും നിങ്ങൾക്ക് സഹായം ലഭിക്കും.  

4 /5

ധനു: സൂര്യൻ രാശിമാറി ധനു രാശിയിൽ പ്രവേശിക്കുകയും ഇതിലൂടെ ത്രിഗ്രഹ യോഗം ഉണ്ടാകുകയും ചെയ്യുന്നു.  ഇത് ധനു രാശിക്കാർക്ക് പരമാവധി പ്രയോജനം നൽകും. ഇക്കൂട്ടർക്ക് സ്ഥാനവും പണവും സ്ഥാനമാനങ്ങളും ലഭിക്കും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. വ്യവസായികൾക്കും വലിയ ലാഭം ലഭിക്കും. മാത്രമല്ല നിങ്ങളുടെ തന്ത്രങ്ങൾ വിജയിക്കുകയും ചെയ്യും.

5 /5

മീനം: മീനരാശിക്കാർക്കും സൂര്യന്റെ രാശിമാറ്റത്തിലൂടെ  വളരെയധികം പ്രയോജനം ലഭിക്കും.  ഈ സമയം ഇവർക്ക് തടസങ്ങൾ മാറ്റി ലക്ഷ്യത്തിലെത്താൻ സാധിക്കും. അതിനാൽ തൊഴിലിൽ വൻ പുരോഗതി ലഭിക്കും.  പുതിയ സ്ഥാനം ലഭിക്കും. സർക്കാരിൽ നിന്നോ ഭരണത്തിൽ നിന്നോ നേട്ടങ്ങൾ ഉണ്ടാകാം. നിങ്ങളുടെ നേതൃത്വ രീതി അഭിനന്ദിക്കപ്പെടും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola