Suresh Gopi Movie: കാവലിൻറെ റിലീസിങ്ങ് തീയ്യതി പുറത്ത് വിട്ടു

1 /4

കസബക്ക് ശേഷം നിതിൻ രഞ്ജി പണിക്കർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന കാവലിൻറെ റിലീസിങ്ങ് തീയ്യതി പ്രഖ്യാപിച്ചു. സിനിമ തീയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു.   

2 /4

ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സുരേഷ് ഗോപി തീയതി വെളിപ്പെടുത്തിയത്. ജൂലൈ രണ്ടിന് സിനിമ തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്, ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏപ്രിൽ 24ഒാടെ പുറത്ത് വിടുമെന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു.

3 /4

ആക്ഷൻ പ്രധാന്യം കൊടുത്തിരിക്കുന്ന ചിത്രം ഒരു ഫാമിലി ത്രില്ലറായിരിക്കുമെന്നാണ് സൂചന. ചിത്രത്തിൽ സയാ ഡേവിഡ്, ഐ എം വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്, കണ്ണന്‍ രാജന്‍ പി ദേവ്, മുരുകന്‍, മുത്തുമണി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.  

4 /4

നേരത്തെ സുരേഷ് ഗോപിയുടെ പിറന്നാൾ ദിവസം കാവലിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇതിന് ലഭിച്ചത്. 

You May Like

Sponsored by Taboola