Control Cholesterol Foods: ചീത്ത കൊളസ്ട്രോൾ വർധിക്കുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
കൊളസ്ട്രോളിൻറെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
ശരീരത്തിൽ കൊളസ്ട്രോളിൻറെ അളവ് വർധിച്ചാൽ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണശീലം, വ്യായാമം എന്നിവയിലൂടെ കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കും. കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾഏതെല്ലാമാണെന്ന് നോക്കാം.
പരിപ്പ്, പയറുകൾ എന്നിവ ദഹനം മികച്ചതാക്കുകയും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ദിവസവും മൂന്ന് മുതൽ ആറ് വരെ കുതിർത്ത ബദാം കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ ഗുണം ചെയ്യും. ബദാമിൽ നാരുകൾ, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും.
വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ഡി, ഇരുമ്പ്, കാത്സ്യം, പ്രോട്ടീൻ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് ഇലക്കറികൾ. ഇവ കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ ഓറഞ്ച് മികച്ചതാണ്. ഓറഞ്ച് ജ്യൂസ് പതിവായി കഴിക്കുന്നത് കൊളസ്ട്രോളിൻറെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കും.
പ്രോട്ടീനും വിറ്റാമിൻ സിയും അടങ്ങിയ നിലക്കടല കൊളസ്ട്രോൾ കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ദിവസവും കുറഞ്ഞത് 50 ഗ്രാം നിലക്കടല കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
കൊളസ്ട്രോൾ കുറയ്ക്കാൻ വെളുത്തുള്ളി മികച്ചതാണ്. വെളുത്തുള്ളി ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യുന്നു. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഓക്സിജൻ ആഗിരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഇവ പൊതുവായ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.