നമ്മുടെ വിവാഹ കഥ എനിക്ക് ഇഷ്ടമാണ്! കാരണം... വിവാഹ വാർഷിക ദിനത്തിൽ സണ്ണി ലിയോണി

വിവാഹ വാർഷിക ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി സണ്ണി ലിയോണി. 

"വിവാഹം കഴിഞ്ഞിട്ട് ഇന്ന് 11 വർഷം. ഞങ്ങൾക്ക് പണമില്ലാതിരുന്ന കാലം, 50-ൽ താഴെ അതിഥികൾ, വിവാഹ സൽക്കാരത്തിന് പണമടയ്ക്കാനായി വിവാഹക്കുറികൾ തുറക്കൽ, ഡെക്കറേഷനുകൾ എല്ലാം അലങ്കോലമായി. ആളുകൾ മദ്യപിച്ച് മോശമായി സംസാരിച്ചു. നമ്മൾ ഒരുമിച്ച് എത്രത്തോളം എത്തി എന്നതിന്റെ ഓർമ്മപ്പെടുത്തലാണിത്. നമ്മുടെ സ്നേഹം, അതില്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. നമ്മുടെ വിവാഹ കഥ എനിക്ക് ഇഷ്‌ടമാണ്, കാരണം അത് നമ്മുടെ മുഴുവൻ ജീവിത യാത്രയാണ്. ഹാപ്പി ആനിവേഴ്സറി ബേബി" സണ്ണി ലിയോണി കുറിച്ചു. ഭർത്താവ് ഡാനിയേലും ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. 

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola