Covid-19 booster dose: ഞായറാഴ്ച മുതൽ കോവിഡ് ബൂസ്റ്റർ ഡോസ്, എങ്ങനെ അപേക്ഷിക്കാം

കോവിഡ് നാലാം തരംഗത്തിനെ നേരിടുകയാണ് ബൂസ്റ്റർ ഡോസുകൾ കൊണ്ടുള്ള പ്രധാന ഉപയോഗം

ഞായറാഴ്ച മുതൽ രാജ്യത്ത് പ്രായപൂർത്തിയായ എല്ലാവർക്കും കോവിഡ് ബൂസ്റ്റർ ഡോസുകൾ ലഭ്യമായി തുടങ്ങും. കോവിഡ് നാലാം തരംഗത്തിനെ നേരിടുകയാണ് ബൂസ്റ്റർ ഡോസുകൾ കൊണ്ടുള്ള പ്രധാന ഉപയോഗം. രാജ്യത്തെ എല്ലാ സർക്കാർ-സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ കോവിഡ് ബൂസ്റ്റർ ഡോസുകൾ ലഭ്യമാണ്.

1 /5

18 വയസോ അതിൽ കൂടുതലോ പ്രായമുള്ള, കോവിഡ്-19 വാക്‌സിന്റെ ആദ്യ രണ്ട് ഡോസുകൾ നൽകിയിട്ടുള്ള ഏതൊരു വ്യക്തിക്കും മുൻകരുതൽ ഡോസിന് അർഹതയുണ്ട്.

2 /5

ബൂസ്റ്റർ ഷോട്ട് എല്ലാവർക്കും സൗജന്യമല്ല, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) നിശ്ചയിച്ച കോവിഷീൽഡ് മുൻകരുതൽ ഡോസിന്റെ വില ഒരു ഷോട്ടിന് 600 രൂപയാണ്

3 /5

നിങ്ങൾ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ. ഇത് വഴി ബൂസ്റ്റർ ഡോസും ബുക്ക് ചെയ്യാം

4 /5

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക് പ്രകാരം 9 മാസമാണ് ബൂസ്റ്റർ ഡോസും കോവിഡ് വാക്സിൻ രണ്ടാം ഡോസും തമ്മിലുള്ള വ്യത്യാസം

5 /5

ഇത് വരെ എടുത്ത വാക്സിൻറെ തുടർച്ചയെന്ന പോലെ തന്നെയാണ് ഇതും. കോവി ഷീൽഡ് എടുത്തവർ അത് തന്നെ പിന്തുടരുക. മറ്റ് വാക്സിനുകൾക്കും ഇത് പോലെ തന്നെ

You May Like

Sponsored by Taboola