ആലപ്പുഴ വണ്ടാനത്ത് പണി തീരത്ത ഒരു ബഹുമാളിക 37ലധികം വർഷമായി ഒരു കൊടീയ കുറ്റത്തിന്റെ സ്മാരകമായി നിൽക്കാറുണ്ട്. മറ്റൊന്നുമല്ല ഇൻഷുറൻസ് പണം തട്ടാൻ കുറുപ്പ് കണ്ടെത്തിയ ഒരു കൊലപാതകത്തിന്റെ സ്മാരകമാണിത്.
അന്നത്തെ കാലത്ത് ലക്ഷങ്ങളോളം വില വരുന്ന ഒരു മാളികയായിരുന്നു കുറപ്പ് പണി കഴിപ്പിക്കാൻ നോക്കിയത്. ബന്ധുവായ ആലപ്പുഴ സ്വദേശിയായ മധുസൂദ്ദനനെ ഏൽപ്പിച്ചായിരുന്നു കുറുപ്പ് ഈ മാളിക പണി കഴിപ്പിക്കാൻ ശ്രമിച്ചത്. ഇടയ്ക്ക് മധുസൂദനന് പണം ലഭിക്കാതെ വന്നപ്പോൾ വീടിന്റെ പണി നിർത്തി വെക്കുകയും ചെയ്തു.
മധുസൂദനന് വീട് പണിക്ക് കാശ് നൽകാൻ വേണ്ടിയായിരുന്നു കുറുപ്പ് ഗൾഫിൽ തന്റെ പേരിലുള്ള ഇൻഷുറൻസ് തുക പറ്റിക്കാൻ തീരുമാനിച്ചത്. ഏകദേശം 30 ലക്ഷത്തോളം രൂപയാണ് കുറുപ്പിന്റെ ഭാര്യക്ക് ഇൻഷുറൻസ് തുകയിലൂടെ ലഭിക്കുമായിരുന്നു എന്നാണ് റിട്ട് SP ജോർജ് ജോസഫ് സഫാരി ചാനലിന്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ പറഞ്ഞിരിക്കുന്നത്.
കുറുപ്പ് ഈ വീട് പണിഞ്ഞത് തന്റെ കാമുകിക്ക് വേണ്ടിയാണെന്നും ചില അഭ്യൂഹങ്ങളുണ്ടായിരുന്നു. കുറുപ്പ് ഇങ്ങനെ ഒരു കുറ്റം ചെയ്യമെന്ന് പോലും വിശ്വസിക്കാൻ സാധിച്ചില്ലായിരുന്നു എന്നാണ് ഈ വീടിന്റെ സമീപവാസികൾ പറയുന്നത്. അന്ന് കുറുപ്പിനെ കൊണ്ട് തങ്ങൾക്ക് ഉപകാരങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്ന് ഇവർ ഇപ്പോഴും പറയുന്നുണ്ട്.
കുറുപ്പിന്റെ മരണം സൃഷ്ടിക്കാൻ വേണ്ടി പല മോർച്ചറികളും കുറുപ്പും സംഘവും തിരഞ്ഞിരുന്നു. കൂടാതെ പല ശ്മാശനങ്ങളിൽ നിന്ന് മൃതദേഹ സജ്ജമാക്കാനും ഇവർ ശ്രമിച്ചിരുന്നു. അങ്ങനെയാണ് ഇവർക്ക് ആലപ്പുഴയിൽ ചാക്കോയെ ലഭിക്കുന്നത്.
ആലപ്പുഴയിൽ നിന്ന് കാറിൽ കടത്തിയ ചാക്കോയെ സുകാരമാര കുറുപ്പിന്റെ ഭാര്യ സഹോദരിയുടെ ഭർത്താവ് ഭാസ്കര പിള്ളയും ഡ്രൈവർ പൊന്നപ്പനും ചേർന്നാണ് കള്ളിൽ വിഷം കലർത്തിയും കഴുത്ത് ഞെരിച്ചും കൊല്ലുന്നത്.
ശേഷം സുകുമാര കുറുപ്പെത്തി ഭാസ്ക്കര പിള്ളിയുടെ വീട്ടിൽ വെച്ച് ചാക്കോയുടെ മൃതദേഹം കത്തിച്ചു. അതിന് ശേഷമായിരുന്നു മാവേലിക്കരയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പോകുന്ന കൊല്ലകടവ് പാലത്തിന് സമീപമുള്ള കുന്നത്ത് വയലിലേക്ക് KLQ-7831 എന്ന അംബാസിഡർ കാറിനുള്ളിൽ ചാക്കോയുടെ മൃതദേഹം ഇരുത്തി തള്ളുന്നത്. എന്നിട്ട് പെട്രോളൊഴിച്ച് കാറും തീക്കത്തിക്കുകയായിരുന്നു. ശേഷം മൂവരും അവിടെ നിന്ന് കടന്ന് കളയുകയായിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് മരിച്ചത് ചാക്കോ എന്ന് പേരുള്ള കരുവാറ്റ സ്വദേശിയായണെന്നും. 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി സുകുമാര കുറുപ്പ് നടത്തിയ ആസൂത്രിത കൊലപാതകമാണിതെന്ന് അറിയുന്നത്. എന്നാൽ 1984 സംഭവത്തിന് ശേഷം കുറുപ്പിനെ ഇതുവരെ പൊലീസ് പിടികൂടാൻ സാധിച്ചിട്ടില്ല. കേരള പൊലീസിന് പുറമെ ഇന്റർപോളും കുറുപ്പിന് പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കേസിൽ സുകുമാര കുറുപ്പിനൊപ്പമുണ്ടായിരുന്ന ഭാസ്ക്കര പിള്ളയും ഡ്രൈവർ പൊന്നപ്പനെയും കോടതി ജീവപരന്ത്യം ശിക്ഷിക്കുകയും ചെയ്തു.