Sugarcane juice: ഒരു ​ഗ്ലാസ് കരിമ്പ് ജ്യൂസ് നൽകും ഒട്ടനവധി ആരോ​ഗ്യ ​ഗുണങ്ങൾ

ബ്രസീൽ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തുടനീളം വളരെ കുറഞ്ഞ വിലയ്ക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന ഒന്നാണ് കരിമ്പ്. ഒരു ഗ്ലാസ് കരിമ്പ് ജ്യൂസ് കുടിക്കുന്നത് അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ നമ്മുടെ ശരീരത്തിന് നൽകുന്നു.

  • Oct 31, 2022, 10:23 AM IST
1 /6

കരിമ്പിലെ സ്വാഭാവിക പഞ്ചസാര ശരീരത്തിന് ഊർജം നൽകുന്നു. കരിമ്പ് ജ്യൂസ് കുടിക്കുന്നത് പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാൻ സഹായിക്കും. ശരീരത്തിലെ ജലാംശം വർധിപ്പിക്കാനും സമ്മർദ്ദവും ക്ഷീണവും ഒഴിവാക്കാനും കരിമ്പ് ജ്യൂസ് നല്ലതാണ്.

2 /6

കരിമ്പ് ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയിലെ അണുബാധ തടയാൻ സഹായിക്കും. ‌ഇത് വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നത് തടയുന്നതിനും സഹായിക്കുന്നു.

3 /6

കരിമ്പ് ജ്യൂസിൽ കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്, ഇത് പല്ലുകളെ ശക്തിപ്പെടുത്തുന്നു. വായ്നാറ്റത്തെ ചെറുക്കാനും കരിമ്പ് ജ്യൂസ് സഹായിക്കുന്നു.

4 /6

ദഹനം മെച്ചപ്പെടുത്തുന്നു, വയറ്റിലെ അണുബാധ തടയുന്നു, മലബന്ധം പരിഹരിക്കുന്നു എന്നീ നിരവധി ​ഗുണങ്ങളും കരിമ്പ് ജ്യൂസിന് ഉണ്ട്. കരിമ്പ് ജ്യൂസ് കരളിനെ ശക്തിപ്പെടുത്തുമെന്നും മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കുമെന്നും പരമ്പരാഗത ആയുർവേദം വ്യക്തമാക്കുന്നു.

5 /6

കരിമ്പ് ജ്യൂസ് മുഖക്കുരുവിനെതിരെ പോരാടുകയും പാടുകൾ കുറയ്ക്കുകയും വാർധക്യത്തെ വൈകിപ്പിക്കുകയും ചർമ്മത്തെ മൃദുലമാക്കുകയും ചെയ്യുന്നു.

6 /6

ദിവസവും ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കും.

You May Like

Sponsored by Taboola