ചുവന്ന രക്താണുക്കൾക്ക് ആവശ്യമായ ഇരുമ്പ് ശരീരത്തിൽ ചെയ്യുന്ന പ്രധാന ജോലി ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുക എന്നതാണ്. അവശ്യ പോഷകമായതിനാൽ ഇരുമ്പ് ഭക്ഷണത്തിലൂടെ തന്നെ ലഭിക്കണം. ഇരുമ്പിന്റെ 18 മില്ലിഗ്രാം പ്രതിദിന മൂല്യം ആവശ്യമാണ് ശരീരത്തിന്.
ഓരോ ദിവസവും ശരീരത്തിന് ആവശ്യമായ ഇരുമ്പിന്റെ ഉപഭോഗം പര്യാപ്തമല്ലെങ്കിൽ ക്ഷീണം ഉൾപ്പെടെയുള്ള ലക്ഷണങ്ങളുണ്ടാക്കുന്ന അനീമിയയിലേക്ക് നയിക്കാം. ആർത്തവസമയത്ത് സ്ത്രീകളിൽ ഇരുമ്പ് കുറവുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സമയത്ത് ഇരുമ്പിന്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കണം.
കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന നിരവധി ധാതുക്കൾക്കും പ്രീബയോട്ടിക് ഫൈബറിനും പുറമേ, ഡാർക്ക് ചോക്ലേറ്റിൽ ഇരുമ്പിന്റെ അംശവും അടങ്ങിയിട്ടുണ്ട്.
ടോഫുവിൽ ഇരുമ്പിന്റെ പ്രതിദിന മൂല്യത്തിന്റെ 19 ശതമാനം അടങ്ങിയിരിക്കുന്നു. കൂടാതെ ടോഫുവിൽ പ്രോട്ടീനും ധാതുക്കളും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ ഐസോഫ്ലേവോൺസ് ആർത്തവവിരാമ ലക്ഷണങ്ങൾ കുറയ്ക്കുകയും ഹൃദയാരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു.
ബ്രോക്കോളിയിൽ ഉയർന്ന അളവിൽ വിറ്റാമിനുകൾ സി, കെ, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ അംശവും ഉയർന്ന അളവിലുണ്ട്. ബ്രോക്ക്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കാൻസർ സാധ്യതയും കുറയ്ക്കും.
ക്വിനോവയിൽ ഇരുമ്പിന്റെ പ്രതിദിന മൂല്യത്തിന്റെ 16 ശതമാനം ഉണ്ട്. കൂടാതെ, ഇത് ഗ്ലൂറ്റൻ രഹിതവും പ്രോട്ടീൻ, ഫോളേറ്റ്, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നവുമാണ്.
ഒരു ഔൺസ് മത്തങ്ങ വിത്തുകൾ ഇരുമ്പിന്റെ പ്രതിദിന മൂല്യത്തിന്റെ 14 ശതമാനം വാഗ്ദാനം ചെയ്യുന്നു. മറ്റ് നിരവധി പോഷകങ്ങളുടെ, പ്രത്യേകിച്ച് മഗ്നീഷ്യത്തിന്റെ മികച്ച ദാതാവ് കൂടിയാണ് മത്തങ്ങ വിത്ത്.