Skin Care Tips: ജ്യൂസ് കുടിച്ച് ചർമ്മം തിളക്കമുള്ളതാക്കാം...

ഇന്ന് മിക്ക ആളുകളും വളരെ പ്രാധാന്യത്തോടെ നോക്കുന്ന ഒന്നാണ് ചർമ്മ സംരക്ഷണം. മുഖക്കുരുവോ പാടുകളോ, ചർമ്മത്തിലെ ചുളിവുകളോ ഒക്കെ കണ്ടുകഴിഞ്ഞാൽ പിന്നെ അത് എങ്ങനെ മാറ്റാം എന്നുള്ള ​ഗവേഷണത്തിലും വേണ്ട കാര്യങ്ങൾ ചെയ്യുന്നതിലുമായിരിക്കും ഇവരുടെ ശ്രദ്ധ. പഴങ്ങളും പച്ചക്കറികളും ചർമ്മ സംരക്ഷണത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇവയിൽ വിറ്റാമിനുകൾ, ധാതുക്കൾ, മൈക്രോ ന്യൂട്രിയന്റുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും. ആരോ​ഗ്യവും തിളക്കവുമുള്ള ചർമ്മത്തിനായി കുടിക്കേണ്ട ജ്യൂസുകളെ കുറിച്ച് അറിയാം...

 

 

1 /4

ക്യാരറ്റ് - കരോട്ടിനോയിഡുകളുടെ ഫ്ലേവനോയിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ കലവറയാണ് ക്യാരറ്റ്. രോ​ഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ക്യാരറ്റ് മികച്ചതാണ്. ചർമ്മത്തിന് ​ഗുണം ചെയ്യുന്ന അവശ്യ പോഷകങ്ങൾ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്.   

2 /4

തക്കാളി - തക്കാളിയിൽ കരോട്ടിൻ, ബീറ്റാ കരോട്ടിൻ, ലൈക്കോപീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ചർമ്മത്തെ അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ ലൈക്കോപീന് സാധിക്കും. സൂര്യതാപം, ഫോട്ടോയിംഗ് ലക്ഷണങ്ങൾ, യുവി എക്സ്പോഷർ മൂലമുണ്ടാകുന്ന പിഗ്മെന്റേഷൻ എന്നിവയിൽ നിന്നും ഇത് ചർമ്മത്തെ സംരക്ഷിക്കും.  

3 /4

നാരങ്ങ വെള്ളം - സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. നാരങ്ങയും സിട്രസ് പഴമാണ്. വിറ്റാമിൻ സി കൊളാജൻ സിന്തസിസിന് അത്യാവശ്യമാണ്. പേശികൾ, ടിഷ്യു, ചർമ്മം എന്നിവയുടെ ഒരു പ്രധാന ഘടകമാണ് ഇത്. വിറ്റാമിൻ സി ചർമ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതുമായി നിലനിർത്തുന്നു.   

4 /4

ബീറ്റ്റൂട്ട് ജ്യൂസ് - ബീറ്റ്റൂട്ട് കഴിക്കുന്നതും കുടിക്കുന്നതുമൊക്കെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. ഒപ്പം ഇത് ചർമ്മ സംരക്ഷണത്തിനും മികച്ചതാണ്. ശരീരത്തിന്റെ ആന്റിഓക്‌സിഡന്റ് പ്രതിരോധത്തെ ശക്തിപ്പെടുത്തുകയും ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യാൻ ബീറ്റ്റൂട്ടിന് കഴിയും. 

You May Like

Sponsored by Taboola