Mouth Wash Side Effects: ഇന്നത്തെ കാലത്ത് പലരും ഉപയോഗിക്കുന്ന ഒന്നാണ് മൗത്ത് വാഷ്. യാത്ര വേളകളിലെല്ലാം പല്ല് വൃത്തിയാക്കുന്നതിനായി ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഒന്നാണിത്. കാരണം പേസ്റ്റ്, ബ്രഷ് എന്നീ സാമഗ്രികൾ ഒന്നും ലഗ്ഗേജിൽ വെക്കേണ്ടി വരുന്നില്ല.
പകരം മൗത്ത് വാഷിന്റെ ബോട്ടിൽ മാത്രം കരുതിയാൽ മതി. പല്ലിന്റെ ആരോഗ്യം നിലനിർത്തുകയും, വായ് നാറ്റം അകറ്റാനുമെല്ലാം മൗത്ത് വാഷ് സഹായിക്കുന്നു. എന്നാൽ ചിലയാളുകൾ ഇത് പതിവായി ഉപയോഗിക്കുന്നു. അത് ഗുണകരമാണോ.. ദോഷകരമാണോ എന്നറിയാൻ തുടർന്ന് വായിക്കൂ.
പല്ലിന് ഗുണം ചെയ്യുമെങ്കിലും ദിവസവും മൗത്ത് വാഷ് ഉപയോഗിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ഹബാധിക്കുമെന്നാണ് വിദ്ഗ്ധർ പറയുന്നത്. അതിനാൽ മൗത്ത് വാഷ് നിത്യേന ഉപയോഗിക്കുന്നത് നിയന്ത്രിക്കുക.
മൗത്ത് വാഷിൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വായയെ വരണ്ടതാക്കി മാറ്റുന്നു. തന്മൂല് സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്നു.
ചില പഠനങ്ങൾ പ്രകാരം സ്ഥിരമായി മൗത്ത് വാഷ് ഉപയോഗിക്കുന്നത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. ദിവസവും രണ്ട് തവണ മൗത്ത് വാഷ് ഉപയോഗിക്കുന്നതിൽ പതുതിയിലധികം പേരിലും ഈ സാധ്യത കണ്ടെത്തിയിരുന്നു.
ആൽക്കഹോളിന്റെ അളവ് കൂടുതലായി അടങ്ങിയിരിക്കുന്ന മൗത്ത് വാഷുകൾ സ്ഥിരമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനീകരവും പല പാർശ്വഫലങ്ങളും ഉണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ദിവസമോ.. അമിതമായോ മൗത്ത് വാഷ് ഉപയോഗിക്കുന്നവരിൽ ക്യാൻസറിനുള്ള സാധ്യത കൂടുതലാണെന്നാണ് ചില പഠനങ്ങൾ പറയുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന സിന്തറ്റിക്ക് ചേരുവകൾ ക്യാൻസറിന് കാരണമാകുന്നു.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ വീട്ടുവൈദ്യങ്ങളുടേയും പോതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)