Spicy Food Side effects: സ്പൈസി ഫുഡാണോ കൂടുതൽ ഇഷ്ടം..? ഈ കാര്യങ്ങൾ ഓർമ്മയിലിരിക്കട്ടെ

പലരും മധുരമുള്ള ഭക്ഷണങ്ങളേക്കാൾ കഴിക്കാൻ ഇഷ്ടപ്പെടുന്നത് എരിവുള്ളതും കൂടുതൽ മസാല ചേർത്തതുമായ ഭക്ഷണങ്ങളാണ്. 

എന്നാൽ പതിവായി എരിവും മസാലകളും ചേർത്ത ഭക്ഷണം അമിതമായി കഴിക്കുന്നത് ശരീരത്തിന് പലവിധത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. അവയെക്കുറിച്ചാണ് ഇന്നീ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

 

1 /7

എരിവുള്ള ഭക്ഷണം കഴിക്കുന്നത് ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കും. ഇതുമൂലം വയറുവേദന, വയറിൽ എരിച്ചിൽ, മലബന്ധം തുടങ്ങി പല രോഗങ്ങളും നിങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ എരിവുള്ള ഭക്ഷണം അമിതമായി കഴിക്കുന്നുണ്ടെങ്കിൽ അത് കുറയ്ക്കുക.  

2 /7

ഉയർന്ന ബിപി പ്രശ്നങ്ങൾ ഉള്ളവർ അമിത ഉപ്പോ മസാലകളോ ചേർന്ന ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നതാണ് പൊതുവിൽ നല്ലത്. കാരണം ഇത് നിങ്ങളുടെ ബിപിയിൽ പെട്ടെന്ന് വേരിയേഷൻസ് ഉണ്ടാക്കാൻ കാരണമാകുന്നു.   

3 /7

അമിതമായി എരിവും പുളിയും ചേർത്ത ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നതിലൂടെ നിങ്ങളുടെ ചർമ്മത്തിന്റെ തിളക്കം നഷ്ടപ്പെടും. മുഖത്ത് കുരുവും പാടുകളും ഉണ്ടാക്കാൻ കാരണമാകുന്നു.   

4 /7

എരിവുള്ള ഭക്ഷണം കഴിക്കുന്നത് ശരീരഭാരം ഗണ്യമായി വർദ്ധിപ്പിക്കുന്നു. കാരണം ഇതിൽ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. അതിനാൽ, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇത് കഴിക്കരുത്.  

5 /7

എരിവുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് പൈൽസ് പ്രശ്‌നത്തിന് കാരണമാകും. അതുകൊണ്ട് തന്നെ ഇന്ന് മുതൽ മസാലകൾ ധാരാളമായി കഴിക്കുന്നത് പരിമിതപ്പെടുത്തണം.  

6 /7

എരിവുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് മാനസികാരോഗ്യത്തെയും ബാധിക്കും. ഇത് നിങ്ങൾക്ക് സമ്മർദ്ദം, ഉത്കണ്ഠ, അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.

7 /7

ശ്രദ്ധിക്കുക: ഇവിടെ നല്കിയിരിക്കുന്ന കാര്യങ്ങള് പൊതുവായ വിവരങ്ങളുടേയും പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ്. ZEE MALAYALAM NEWS ഇത് സ്ഥിതീകരിക്കുന്നില്ല.  

You May Like

Sponsored by Taboola