Winter Season Drinks: പലവിധ രോ​ഗങ്ങളിൽ നിന്നും ശമനം..! ശൈത്യകാലത്ത് ഈ പാനീയങ്ങൾ കുടിക്കൂ

മഞ്ഞുകാലത്ത് ശരീരം അൽപ്പം ദുർബലമാകും. അതിനൊപ്പം തന്നെ നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷിയും ദുർബലമാകുന്നു. ആ സാഹചര്യത്തിൽ പലവിധത്തിലുള്ള രോ​ഗങ്ങൾ നിങ്ങളെ ബാധിക്കാൻ ഇടയാക്കുന്നു. 

നിങ്ങളുടെ ശരീരത്തെ ഊഷ്മളമാക്കുകയും ജലാംശം നിലനിർത്തുകയും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്. അത് നിങ്ങൾ തീർച്ചയായും മഞ്ഞുകാലത്ത് കഴിച്ചിരിക്കണം. അതിലൂടെ തണുപ്പ് കാലത്ത പൊതുവേ ഉണ്ടാകുന്ന പലരോ​ഗങ്ങളിൽ നിന്നും നിങ്ങൾക്ക് മോചനം ലഭിക്കും.  

 

1 /7

മഞ്ഞുകാലത്ത് ആളുകൾ പലപ്പോഴും ഇഞ്ചി കഴിക്കാറുണ്ട്. ചൂടുള്ള സ്വഭാവമാണ് ഇഞ്ചിക്ക്. മഞ്ഞുകാലത്ത് ശരീരത്തിന് കുളിർമ്മയേകാൻ ഇഞ്ചി കഷായം കുടിക്കാം. ഇഞ്ചി കഷായം വെച്ച് തേൻ കലർത്തി കുടിക്കുക. ദിവസവും രാവിലെ വെറുംവയറ്റിൽ ഇഞ്ചിയും തേനും കലർത്തിയ മിശ്രിതം കുടിച്ചാൽ മഞ്ഞുകാലത്ത് എപ്പോഴും ആരോഗ്യത്തോടെയിരിക്കാം. ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ഊർജം നൽകുകയും ചെയ്യും.

2 /7

ജീരക ചായ ശരീരത്തിന് വളരെ നല്ലതാണ്. ഇത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. മാത്രമല്ല തണുപ്പ് കാലത്തുണ്ടാകുന്ന അഡിഡിറ്റ് പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു.  

3 /7

മഞ്ഞുകാലത്ത് തക്കാളി സൂപ്പ് കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. വിറ്റാമിൻ സി തക്കാളിയിൽ കാണപ്പെടുന്നു. ഇത് നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. തക്കാളി സൂപ്പ് കുടിക്കുന്നത് നിങ്ങൾക്ക് ഊഷ്മളതയും ശക്തിയും രോഗങ്ങളെ ചെറുക്കാനുള്ള കഴിവും നൽകും.  

4 /7

മഞ്ഞൾ പാൽ മഞ്ഞുകാലത്ത് വളരെ ആരോഗ്യകരമാണ്. ആന്റിഓക്‌സിഡന്റുകൾ, ആൻറി-ഇൻഫ്ലമേറ്ററി, ആൻറിവൈറൽ ഗുണങ്ങൾ ഇതിൽ കാണപ്പെടുന്നു. ഇത് നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. മഞ്ഞൾ പാൽ കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ താപനില നിലനിർത്താൻ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി ശക്തമാക്കുന്നു.  നിങ്ങൾക്ക് പെട്ടെന്ന് അസുഖം വരില്ല.

5 /7

മഞ്ഞുകാലത്ത് ശരീരത്തിന് കുളിർമ നിലനിർത്താൻ കറുവപ്പട്ട ചായ ഉണ്ടാക്കി കുടിക്കാം. കറുവപ്പട്ടയ്ക്ക് ഒരു ചൂടുള്ള ഫലമുണ്ട്, അതിനാൽ നിങ്ങൾ തീർച്ചയായും ഇത് നിങ്ങളുടെ ശൈത്യകാല ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കറുവാപ്പട്ടയിൽ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ശൈത്യകാലത്ത് കറുവപ്പട്ട ചായ കുടിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. ജലദോഷം, ചുമ തുടങ്ങിയ പ്രശ്‌നങ്ങളും ഒഴിവാക്കാം.  

6 /7

ശൈത്യകാലത്ത് ചൂട് നിലനിർത്താൻ ബദാം പാൽ കുടിക്കാം. ബദാം പാലിന് ചൂടുള്ള ഫലമുണ്ട്, വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ബദാം പാലിൽ വലിയ അളവിൽ കാണപ്പെടുന്നു. ബദാം പാൽ കുടിക്കുന്നത് ഊർജവും ശക്തിയും നൽകും. ബദാം പാൽ നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തും. ഇതോടൊപ്പം, ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-കാൻസർ, ആന്റീഡിപ്രസന്റ് ഗുണങ്ങൾ ബദാം പാലിൽ കാണപ്പെടുന്നു. 

7 /7

ശൈത്യകാലത്ത് തുളസി ചായ കുടിക്കാം. തുളസി ചായ കുടിക്കുന്നത് ഊഷ്മളത മാത്രമല്ല, രോഗങ്ങളെ ചെറുക്കാനുള്ള നിങ്ങളുടെ കഴിവിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നാരങ്ങാനീരും തേനും ചേർത്ത് കഷായം കുടിക്കാം. തുളസിയിലടങ്ങിയിരിക്കുന്ന ഗുണങ്ങൾ നിങ്ങളെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

You May Like

Sponsored by Taboola