Tea Side Effects: ഭക്ഷണം കഴിച്ച ശേഷം ചായ കുടിക്കുന്ന ശീലമുണ്ടോ? എങ്കിൽ ഉടനെ മാറ്റിക്കോളൂ, പ്രശ്നമാണ്

ഏത് നേരത്ത് ചായ കിട്ടിയാലും കുടിയ്ക്കാൻ ഇഷ്ടപ്പെടുന്നവർ നമുക്കിടയിലുണ്ട്. വളരെ അലസതയോടെ ഇരിക്കുമ്പോൾ ഉന്മേഷത്തിനായി ഒരു കപ്പ് ചായ കുടിയ്ക്കാൻ പലർക്കും ഇഷ്ടമാണ്. എന്നാൽ അമിതമായി ചായ കുടിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഭക്ഷണത്തിന് ശേഷമുള്ള ചായകുടി വയറിന് ഒരുപാട് അസ്വസ്ഥതകളുണ്ടാക്കും. രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പവും വൈകുന്നേരമുള്ള ചായകുടിയും അധികം പ്രശ്നമുണ്ടാക്കില്ല. 

 

1 /4

ഊണ് കഴിഞ്ഞുള്ള ചായകുടി, അത്താഴത്തിന് ശേഷം ചായകുടിക്കുന്നതൊക്കെ ആരോ​ഗ്യത്തിന് നല്ലതല്ല എന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ അമിതമായി ചായ കുടിക്കുന്നത് ഗുരുതരമായ രോഗങ്ങളെ ക്ഷണിച്ചു വരുത്തും. ഭക്ഷണം കഴിച്ച ശേഷം ചായ കുടിക്കുന്നത് ശരീരത്തിൽ വിളർച്ച ഉണ്ടാക്കും. രാവിലെ വെറുംവയറ്റിൽ ചായ കുടിക്കുന്നതും ഗ്യാസ്, വയറ്റിലെ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.   

2 /4

കൂടുതൽ ചായ കുടിക്കുന്നത് കുടലിന്റെ വേഗതയെ ബാധിക്കും. അഥുപോലെ ഒരു ദിവസം 5 മുതൽ 6 തവണ വരെ ചായ കുടിക്കുമ്പോൾ കുടലിലെ എൻസൈമുകളുടെ ഉത്പാദനം നിലയ്ക്കും. ഇതോടൊപ്പം മലബന്ധത്തിന്റെ പ്രശ്‌നവും ഉണ്ടാകും. അമിതമായി ചായകുടിക്കുന്നത് മലബന്ധം ഉണ്ടാകാനുള്ള പ്രധാന കാരണമാണ്.   

3 /4

അമിതമായി ചായ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ വർധിപ്പിക്കുന്ന കോർട്ടിസോൾ അല്ലെങ്കിൽ സ്റ്റിറോയിഡ് ഹോർമോണിന്റെ അളവ് കൂട്ടുന്നു. നിങ്ങളുടെ ഉറക്കത്തെ പോലും അത് ബാധിക്കും. ദിവസത്തിൽ രണ്ട് തവണയിൽ കൂടുതൽ ചായ കുടിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇന്ന് തന്നെ ഈ ശീലം മാറ്റുക.   

4 /4

ചായ കുടിയ്ക്കുന്നതിന് പകരം വെള്ളം കൂടുതൽ കുടിക്കാനും ആരോഗ്യം നിലനിർത്താനും ശ്രമിക്കുക. വെള്ളം കുടിക്കുന്നതിലൂടെ നമ്മുടെ വയറും ശുദ്ധമാകും, രോഗങ്ങളൊന്നും പിടിപെടില്ല. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola