Shukra Rahu Yuti 2023: മേടത്തിലെ രാഹു-ശുക്ര സംയോജനം: ഈ 3 രാശിക്കാരുടെ ആഗ്രഹങ്ങളെല്ലാം സഫലമാകും!

Shukra Rahu Yuti 2023: എല്ലാ രാശിക്കാർക്കും ഈ രാഹു-ശുക്ര സംയോജനത്തിന്റെ ഫലം ലഭിക്കും. ജ്യോതിഷപ്രകാരം മൂന്ന് രാശിക്കാർക്ക് ഇത് വളരെ ശുഭകരമാണ്. 

ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറുന്നു. 2023 മാർച്ച് 12-ന് ശുക്രൻ മേടരാശിയിൽ പ്രവേശിച്ചു. രാഹു നേരത്തെ മേടം രാശയിൽ തന്നെയായിരുന്നു സഞ്ചരിച്ചിരുന്നത്. ശുക്രനും ഇപ്പോൾ മേട രാശിയിൽ പ്രവേശിച്ചതോടെ ഇവിടെ ശുക്രന്റെയും രാഹുവിന്റെയും സംയോജനം നടക്കുന്നു. ശുക്രന്റെയും രാഹുവിന്റെയും ഈ സംയോജനം ചില രാശികൾക്ക് നല്ല ഫലങ്ങളും ചിലർക്ക് ദോഷഫലങ്ങളും നൽകുന്നു. ഈ രാഹു-ശുക്ര സംയോജനം 3 രാശിക്കാർക്ക് വളരെ ശുഭകരമാണ്. ഏതൊക്കെ രാശികളാണെന്ന് നോക്കാം...

 

1 /3

മേടം: മേടരാശിയിൽ രാഹുവും ശുക്രനും കൂടിച്ചേർന്നിരിക്കുന്നു. മേടം രാശിക്കാരിൽ ഇത് വലിയ സ്വാധീനം ചെലുത്തുന്നു. ഈ സംയോജനം മേടം രാശിക്കാരിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ജീവിതത്തിൽ സന്തോഷം കൂടും. തൊഴിൽരംഗത്ത് നേട്ടങ്ങളുണ്ടാകും. തൊഴിലിൽ പുരോഗതിയുണ്ടാകും. ബിസിനസിൽ ലാഭം വരും. വരുമാനം കൂടും. പ്രണയ ജീവിതത്തിൽ വിജയമുണ്ടാകും.  

2 /3

മിഥുനം: ഈ കാലയളവിൽ മിഥുന രാശിക്കാർക്ക് വളരെയധികം നേട്ടങ്ങളുണ്ടാകും. ജോലിയിലും ബിസിനസിലും വലിയ ലാഭം ലഭിക്കും. ജോലിയിൽ പ്രമോഷനോ ഇൻക്രിമെന്റോ ലഭിക്കും. ബിസിനസുകാർക്ക് വലിയ ഓർഡറുകൾ ലഭിക്കാൻ സാധ്യതയുണ്ട്. പഴയ നിക്ഷേപത്തിൽ നിന്നുള്ള ലാഭം കിട്ടും. വരുമാനത്തിലെ വർധനവ് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.  

3 /3

മകരം: രാഹുവും ശുക്രനും ചേർന്ന് മകരം രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകുന്നു. ജീവിതത്തിൽ സന്തോഷം വർധിക്കും. പുതിയ വീട്, വാഹനം, വസ്തുക്കൾ എന്നിവ വാങ്ങാൻ സാധ്യതയുണ്ട്. നിങ്ങളുടെ ഏത് ആഗ്രഹവും ഈ സമയത്ത് നിറവേറ്റപ്പെടും. വരുമാനം വർധിക്കും. ഓഫീസിൽ പുതിയ ചുമതലകൾ ലഭിക്കും. ബിസിനസുകാർക്ക് ലാഭം ലഭിക്കും. പ്രണയ ജീവിതം നല്ലതായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola