Shani Nakshatra Gochar: ശനിയുടെ നക്ഷത്രമാറ്റം: വരുന്ന 85 ദിവസം ഈ രാശിക്കാർ പൊളിക്കും, ലഭിക്കും വൻ നേട്ടങ്ങൾ!

Shani In Purva Bhadrapada Nakshatra: ജ്യോതിഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹങ്ങളിലൊന്നാണ് ശനി. ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹം കൂടിയാണ് ശനി

Shani Gochar: ശനിക്ക് ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പോകാൻ രണ്ടര വർഷത്തെ സമയമെടുക്കും.   ഇതോടൊപ്പം ഏഴര ശനി കണ്ടകശനിയും ശനിക്കു മാത്രമുള്ളതാണ്

1 /9

ജ്യോതിഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹങ്ങളിലൊന്നാണ് ശനി. ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹം കൂടിയാണ് ശനി അതുകൊണ്ടുതന്നെ  ശനിക്ക് ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പോകാൻ രണ്ടര വർഷത്തെ സമയമെടുക്കും.   ഇതോടൊപ്പം ഏഴര ശനി കണ്ടകശനിയും ശനിക്കു മാത്രമുള്ളതാണ്

2 /9

രാശി മാറുന്നതിന് പുറമെ ശനി ഒരു നിശ്ചിത സമയത്തുതന്നെ നക്ഷത്രമാറ്റവും നടത്തുന്നു. ശനി നിലവിൽ അതിൻ്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ്.

3 /9

ഏപ്രിൽ 6 ന് ഉച്ചകഴിഞ്ഞ് 3:55 ന് ശനി പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിച്ചു ഇത് ഒക്ടോബർ 3 വരെ ഇവിടെ തുടരും. എന്നാൽ ഈ രാശിയിലെ ഘട്ടങ്ങൾ കാലാകാലങ്ങളിൽ മാറിക്കൊണ്ടേയിരിക്കും. 

4 /9

ശനി മെയ് 12 ന് പൂരുരുട്ടാതി നക്ഷത്രത്തിൻ്റെ രണ്ടാം പാദത്തിൽ പ്രവേശിച്ചു ഓഗസ്റ്റ് 18 ന് രാത്രി 10.03 വരെ ഇതേ അവസ്ഥയിൽ തുടരും.   ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർ ശനിയുടെ കോപത്തിൽ നിന്ന് സ്വയം രക്ഷപ്പെടേണ്ടിവരും

5 /9

ചില രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. പൂരുരുട്ടാതി നക്ഷത്രത്തിൻ്റെ രണ്ടാം ഘട്ടത്തിലേക്ക് ശനി നീങ്ങുന്നതിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് വൻ നേട്ടങ്ങൾ ലഭിക്കുകയെന്ന് നോക്കാം...   

6 /9

27 നക്ഷത്രങ്ങളിൽ 25-ാമത്തെ നക്ഷത്രമാണ് പൂരുരുട്ടാതി നക്ഷത്രം. ഈ രാശിയുടെ അധിപൻ വ്യാഴമാണ്.  

7 /9

മേടം (Aries): ഈ രാശിക്കാർക്ക് ശനിയുടെ പൂരുരുട്ടാതി നക്ഷത്രത്തിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള പ്രവേശനം വളരെയധികം ഗുണം ചെയ്യും. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും, ഇതോടൊപ്പം പൂർവിക സ്വത്തുക്കൾ ലഭിക്കാനും സാധ്യതയുണ്ട്, പുതിയ വരുമാന മാർഗങ്ങൾ തുറക്കും, ഇതോടെ സമൂഹത്തിൽ ബഹുമാനം കൂടും,  ദീർഘകാലമായി കെട്ടിക്കിടക്കുന്ന പണം തിരിച്ചുകിട്ടാൻ കഴിയും

8 /9

കന്നി (Virgo):  പൂരുരുട്ടാതി നക്ഷത്രത്തിൻ്റെ രണ്ടാം ഘട്ടത്തിലേക്കുള്ള ശനിയുടെ മാറ്റം കന്നി രാശിക്കാർക്ക് അനുകൂലമായിരിക്കും.  ദീർഘകാലമായി കെട്ടിക്കിടക്കുന്ന കോടതി വ്യവഹാരങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും, ഇതോടെ പഴയ നിക്ഷേപങ്ങളിൽ വിജയം കൈവരിക്കാനാകും, സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും, ഇതോടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ജോലിയുമായി ബന്ധപ്പെട്ട് ചില യാത്രകൾ ചെയ്യേണ്ടി വന്നേക്കാം.  

9 /9

കുംഭം (Aquarius): പൂരുരുട്ടാതി നക്ഷത്രത്തിൽ ശനിയുടെ പ്രവേശനം ഇവർക്കും ഗുണം ചെയ്യും. ഈ രാശിക്കാരുടെ വരുമാനത്തിൽ വർദ്ധനവുണ്ടാകും, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും, ഇതോടെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളിൽ നിന്ന് മോചനം ലഭിക്കും, ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കും, എല്ലാ വെല്ലുവിളികളും നിങ്ങൾ എളുപ്പത്തിൽ തരണം ചെയ്യും (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola