പ്രകൃതി സൗന്ദര്യം നേരിട്ട് കാണാനും ആസ്വദിക്കാനും ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. കടൽത്തീരങ്ങൾ, പർവത താഴ്‌വരകൾ, വനങ്ങൾ തുടങ്ങി നിരവധി അത്ഭുതങ്ങളാണ് പ്രകൃതി നമുക്കായി ഒരുക്കി വെച്ചിരിക്കുന്നത്.
Giethoorn village specialities: ഓരോ സ്ഥലത്തിനും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ചില സവിശേഷതകൾ ഉണ്ട്. അത്തരത്തിൽ ലോകത്തിൻ്റെ ശ്രദ്ധ ആകർഷിക്കുന്ന ഒരു ഗ്രാമത്തെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി സഞ്ചാരികൾ എത്താറുള്ള ഗ്രാമമാണ് നെതർലൻഡ്‌സിലെ ഗീതൂൺ.
ഈ ഗ്രാമത്തിൽ ഭൂരിഭാഗം ആളുകളും ബോട്ടിലാണ് യാത്ര ചെയ്യുന്നത് എന്നതാണ് സവിശേഷത.
ഗീതൂണിൽ ഭൂമി ഇല്ലാത്തത് തന്നെയാണ് കാരണം. അതിനാൽ ഇവിടെ കോൺക്രീറ്റ് റോഡും ടാർ റോഡും ഒന്നും തന്നെയില്ല.
നാല് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്ന ഇവിടം നെതർലാൻഡ്‌സിൻ്റെ വെനീസ് എന്നാണ് അറിയപ്പെടുന്നത്.
തെക്കുപടിഞ്ഞാറൻ നെതർലൻഡ്‌സിലെ ഈ ഗ്രാമം പ്രശസ്തമായ ഡച്ച് ടൂറിസ്റ്റ് കേന്ദ്രമായാണ് അറിയപ്പെടുന്നത്.
ഈ ഗ്രാമത്തിൽ നടപ്പാലം ഇല്ലാത്തതിനാൽ പരമ്പരാഗത ബോട്ടിംഗും പ്രകൃതി ഭംഗിയും ആസ്വദിക്കാനാണ് സഞ്ചാരികൾ ഇവിടേയ്ക്ക് എത്തുന്നത്.