Saturn Favorite Zodiac: ഈ രാശിക്കാർക്ക് ലഭിക്കും ശനിയുടെ അനുഗ്രഹം! ലഭിക്കും വൻ പുരോഗതി

Shani Favorite Zodiac: ശനി മനുഷ്യർക്ക് അവരുടെ നല്ലതും ചീത്തയുമായ കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്നു. എന്നിരുന്നാലും ശനിയെന്നു കേൾക്കുമ്പോഴേ ആളുകൾക്ക് ഭയമാണ്. ശനി മകരം, കുംഭം എന്നീ രണ്ട് രാശിക്കാരുടെ അധിപനാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രണ്ട് രാശിക്കാർ ശനിക്ക്  പ്രിയപ്പെട്ടവരാണ്. ഇത് കൂടാതെയും ചില രാശികളുണ്ട് അതിനേയും ശനിക്ക് ഇഷ്ടമാണ്.  ഇവരെ ഏഴര ശനി കണ്ടക ശനി കാലത്തു പോലും അധികം ബുദ്ധിമുട്ടിക്കില്ല. 

1 /5

  മകരം രാശിയുടെ അധിപനാണ് ശനി. അതിനാൽ ഈ രാശിയെ ശനിയുടെ പ്രിയരാശിയായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഏഴര, കണ്ടക ശനി കാലത്തും മകര രാശിക്കാർക്ക് അധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരില്ല.  അതായത് മകരം രാശിക്കാരിൽ ശനി ദേവന്റെ വിശേഷക കൃപ നിലനിൽക്കുന്നുവെന്നർത്ഥം.

2 /5

ശനി കുംഭ രാശിക്കാരുടെ അധിപനാണ്.  അതിനാൽ ഈ രാശിക്കാർക്കും ശനിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. ശനിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടേണ്ടിവരില്ല. അതുകൊണ്ടാണ് ഈ ആളുകൾ സാമ്പത്തികമായി ശക്തരായി തുടരുന്നത്.

3 /5

ശനിയ്ക്ക് ഇടവ രാശിക്കാരോട് വരെയധികം ദയയുണ്ടായിരിക്കും. ഇടവ രാശിക്കാരുടെ അധിപൻ ശുക്രനാണ്. എങ്കിലും ഈ രാശിയും തനിക്ക് പ്രിയമാണ് അതുകൊണ്ടുതന്നെ വർക്കും ലഭിക്കും വാൻ ഗുണങ്ങൾ. ഇവർക്ക് ശനി അശുഭകരമായ ഫലങ്ങൾ നൽകുന്നില്ല. 

4 /5

തുലാം രാശിയും ശനി ദേവിന് വളരെ പ്രിയപ്പെട്ട രാശിയാണ്. ഈ രാശിയുടെ അധിപൻ ശുക്രനാണ് തുലാം രാശിയിൽ ശനി ഉന്നതനാണ്. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് ഏഴര ശനി കണ്ടക ശനി എന്നീ പ്രശ്നങ്ങൾ ഉള്ളപ്പോഴും അധികം ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവില്ല.  ശനി ഈ രാശിക്കാർക്ക് നല്ല പുരോഗതി നൽകുന്നു. 

5 /5

ധനു രാശിയുടെ അധിപൻ വ്യാഴമാണ്. ശനിയും വ്യാഴവുമായി നല്ല ബന്ധമുള്ളതിനാൽ ധനു രാശിക്കാർക്ക് ശനിയുടെ പ്രത്യേക അനുഗ്രഹമുണ്ടാകും. ഈ രാശിക്കാർക്ക് ശനി കാരണം അധികം കഷ്ടപ്പെടേണ്ടി വരില്ല. ശനി ഈ രാശിക്കാർക്ക് ധാരാളം പണം നൽകുന്നു. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola