നിലവിൽ വക്രഗതിയിൽ സഞ്ചരിക്കുന്ന ശനിയും ബുധനും ഒക്ടോബറിൽ നേർരേഖയിൽ സഞ്ചരിക്കാന തുടങ്ങും. ഇരുഗ്രഹങ്ങളുടെയും വക്രഗതിയിലുള്ള ചലനം പല രാശിക്കാർക്കും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഗ്രഹങ്ങളുടെ സ്ഥാനം മാറിക്കഴിയുമ്പോൾ ഇവരുടെ പ്രശ്നങ്ങളും അവസാനിക്കും. കൂടാതെ നാല് രാശിക്കാർക്ക് ഇത് വളരെ നല്ല കാലഘട്ടമാണ്.
മേടം: ശനി, ബുധൻ സംക്രമണം മേടം രാശിക്കാർക്ക് കൂടുതൽ ശുഭകരമായ ഫലങ്ങൾ നൽകും. ബിസിനസുകാർക്ക് കൂടുതൽ ഓർഡറുകൾ ലഭിച്ചേക്കാം. തൊഴിലന്വേഷകർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭിക്കും.
ഇടവം: ഇടവം രാശിക്കാർക്കും ഈ രണ്ട് ഗ്രഹങ്ങളുടെ സംക്രമം ഗുണം ചെയ്യും. ഇക്കൂട്ടർക്ക് ശനിദേവന്റെ സ്ഥാനമാറ്റത്തിൽ നിന്ന് വലിയ നേട്ടം ലഭിക്കും. സമൂഹത്തിൽ ഇവർക്ക് ബഹുമാനം ലഭിക്കും.
മിഥുനം: മിഥുനം രാശിക്കാർക്ക് പണം സമ്പാദിക്കാനുള്ള അവസരമാണിത്. ഈ കാലയളവിൽ വരുമാനത്തിൽ വലിയ വർധനവുണ്ടാകും. പ്രതീക്ഷിച്ച ശുഭവാർത്തകൾ ലഭിക്കും. ബിസിനസിൽ പുരോഗതിയുണ്ടാകും. വിവിധ പ്രശ്നങ്ങളിൽ നിന്ന് മുക്തി ലഭിക്കും.
ധനു: ധനു രാശിക്കാർക്കും ബുധൻ, ശനി സംക്രമണം ഗുണം ചെയ്യും. ദീപാവലി നാളിൽ ഇവർക്ക് സമ്പത്ത് ലഭിക്കും. വരുമാനവും വർധിക്കും. ഉദ്യോഗാർത്ഥികൾക്കും ഈ സമയം ഗുണകരമാണ്. സർക്കാർ ജീവനക്കാർക്കും ഇത് നല്ല സമയമാണ്. സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനും സാധ്യതയുണ്ട്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)