Cheap International Destinations: യാത്രകൾ പലർക്കും വളരെ ഇഷ്ടമുള്ള കാര്യമായിരിക്കും. ബജറ്റാണ് വില്ലനാകുക. എന്നാൽ, നിങ്ങൾക്ക് ഒരു കുറഞ്ഞ ബജറ്റിൽ യാത്ര ചെയ്യണമെങ്കിൽ, ഈ രാജ്യങ്ങൾ തിരഞ്ഞെടുക്കാം. ഒരാൾക്ക് ഒരു ലക്ഷം രൂപയ്ക്ക് താഴെ ചിലവിൽ യാത്ര ചെയ്യാൻ സാധിക്കുന്ന രാജ്യങ്ങൾ പരിചയപ്പെടാം.
വിനിമയ നിരക്കുകൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാൽ, നിങ്ങളുടെ അവധി ദിനങ്ങൾക്കനുസരിച്ച് യാത്ര ബുക്കുചെയ്യുന്നതിന് മുമ്പ് വ്യക്തമായി അന്വേഷിക്കേണ്ടതാണ്.
വിയറ്റ്നാം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. മനോഹരമായ കാഴ്ചകളാൽ സമ്പന്നമാണ് വിയറ്റ്നാം.
ദുബായ്, അബുദാബി, ഷാർജ, അൽഐൻ എന്നിവയെല്ലാം സന്ദർശിക്കാം. ഡെസേർട്ട് സഫാരി, സ്കെയിലിംഗ് ബുർജ് ഖലീഫ, ഗ്രാൻഡ് മോസ്ക്കുകൾ, ഹെറിറ്റേജ് മ്യൂസിയങ്ങൾ തുടങ്ങി നിരവധി സ്ഥലങ്ങൾ ഇവിടെ സന്ദർശിക്കാനുണ്ട്.
നിങ്ങൾക്ക് ബാങ്കോക്കിന്റെ നൈറ്റ് ലൈഫ് ആസ്വദിക്കണോ, മഹത്തായ ക്ഷേത്രങ്ങൾ ആസ്വദിക്കണോ, ക്രാബിയിലെയോ ഫൂക്കറ്റിലെയോ ശാന്തമായ ബീച്ചുകൾ ആസ്വദിക്കണോ.. എങ്കിൽ തായ്ലൻഡിലേക്ക് പോകണം. ചരിത്രവും സംസ്കാരവും ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് തായ്ലൻഡ്.
പുരാതന ശേഷിപ്പുകൾ, ശാന്തമായ ബീച്ചുകൾ, കുന്നുകളും താഴ്വരകളും, വിശാലമായ തേയിലത്തോട്ടങ്ങളുമുള്ള മനോഹരമായ ഒരു രാജ്യം. കുറഞ്ഞ ചിലവിൽ സന്ദർശിക്കാവുന്ന മനോഹരമായ രാജ്യമാണ് ശ്രീലങ്ക.
ഉൾക്കടലിലെ മനുഷ്യനിർമിത പൂന്തോട്ടത്തിന്റെ ഭംഗി ആസ്വദിച്ച് സിംഗപ്പൂരിലെ ചൈനടൗണിലൂടെ നടന്ന് ചൈനീസ് ഭക്ഷണം ആസ്വദിച്ച് ബുദ്ധ ടൂത്ത് റെലിക് ക്ഷേത്രം സന്ദർശിക്കാം. സെന്റോസ ദ്വീപ് സന്ദർശിക്കുന്നതും മനോഹരമായ അനുഭവമായിരിക്കും.
ചുരുങ്ങിയ ബജറ്റിൽ അവിസ്മരണീയമായ ഒരു അവധിക്കാലമാണ് ഫിലിപ്പീൻസിൽ ലഭിക്കുക. ഈ ദ്വീപസമൂഹം പ്രകൃതി സ്നേഹികൾക്കും സാഹസിക യാത്രാ പ്രേമികൾക്കും അനുയോജ്യമായ ഒരു സ്ഥലമാണ്. സിപ്പ് ലൈനിംഗ്, കയാക്കിംഗ്, മൗണ്ടൻ ബൈക്കിംഗ് എന്നിവയെല്ലാം ഫിലിപ്പീൻസിൽ ആസ്വദിക്കാം.
ബീച്ച് പ്രേമികൾക്ക് വളരെ ഇഷ്ടപ്പെടുന്ന സ്ഥലമാണ് മലേഷ്യ. മനോഹരമായ പ്രകൃതിദൃശ്യങ്ങളും രുചികരമായ ഭക്ഷണവും മനോഹരമായ ബീച്ചുകളും മലേഷ്യയിലുണ്ട്. ലങ്കാവിയുടെ ബീച്ചുകൾ, ബോർണിയോയിലെ കാടുകൾ, മലേഷ്യയിലെ ക്വാലാലംപൂരിലെ അംബരചുംബികളായ കെട്ടിടങ്ങൾ എന്നിവ നിങ്ങൾക്ക് ആസ്വദിക്കാം.