പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം രശ്മി ഗോപാൽ വിട പറഞ്ഞിരിക്കുന്നു. പിതാവ് എച്ച്എംടി ഉദ്യോഗസ്ഥനായതിനാൽ രശ്മി ജനിച്ചതും വളർന്നതും ബാംഗ്ലൂരിലായിരുന്നു
പരസ്യചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് രശ്മി അഭിനയരംഗത്തേക്ക് എത്തുന്നത്.
തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. മലയാളത്തിൽ ഒരു നല്ല കോട്ടയംകാരൻ ഉൾപ്പെടെ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയലിലിൽ അഭിനയിച്ചുകൊണ്ടാണ് രശ്മി ടെലിവിഷൻ മേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്
അമൃത ടിവിയിലെ സത്യം ശിവം സുന്ദരം എന്ന തുടർന്ന് സൂര്യ ടിവിയിലെ കായംകുളം കൊച്ചുണ്ണിയുടെ മകൻ എന്ന സീരിയലിൽ കാക്കാത്തിയായി അഭിനയിച്ചു. സൂര്യയിലെ സ്വന്തം സുജാത എന്ന സീരിയലിൽ സാറാമ്മ എന്ന ക്ഥാപാത്രത്തെ അവതരിപ്പിച്ചു.
ഭർത്താവ് ജയഗോപാൽ അമ്പലത്തിൽ മേൽശാന്തിയാണ്. മകൻ പ്രശാന്ത് ബാംഗ്ലൂരിൽ ജി ഇ സി ജെൻപാക്റ്റിൽ പ്രൊസസിംഗ് ഓഫീസറായി വർക്ക് ചെയ്യുകയാണ്.