പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച (സെപ്റ്റംബർ 24) വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി, കോവിഡ് -19 , അഫ്ഗാനിസ്ഥാൻ ഭരണമാറ്റം തുടങ്ങിയ കാര്യങ്ങള്‍ ഇരുവരും ചർച്ച ചെയ്തു.
വെള്ളിയാഴ്ച നടന്ന ഉഭയകക്ഷി ചര്‍ച്ച പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിക്കുകയും യുഎസ് പ്രസിഡന്റ് ജോ ബൈഡന് സ്വീകരണത്തിന് നന്ദി പറയുകയും ചെയ്തു. ഈ വർഷം ജനുവരിയിൽ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്
ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തവും അടുപ്പമുള്ളതും ഊഷ്മളവുമായിരിക്കുമെന്ന് പ്രധാനമന്ത്രി മോദിയുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധത്തിൽ ഒരു പുതിയ അധ്യായം ഉടലെടുക്കുകയാണ് എന്നും ജോ ബൈഡൻ പറഞ്ഞു.
2014 ൽ അധികാരമേറ്റ ശേഷം ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി USസന്ദർശിക്കുന്നത്. "ഈ ദശകം എങ്ങനെ രൂപപ്പെടുന്നു എന്നതിൽ നിങ്ങളുടെ നേതൃത്വം തീർച്ചയായും ഒരു പ്രധാന പങ്ക് വഹിക്കും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തമാകും, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ജോ ബിഡൻ ഗാന്ധി ജയന്തിയപ്പറ്റി പരാമർശിച്ചു. ഗാന്ധിജിയുടെ ചിന്താധാരയായ Trusteeship ഇന്ന് ലോകത്തിന് ഏറെ അനിവാര്യമാണ് എന്നദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിനും അദ്ദേഹം ഊന്നല്‍ നല്കി. വ്യാപാര ബന്ധത്തിൽ വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്. വരും ദശകങ്ങളിൽ ഇന്ത്യ-യുഎസ് ബന്ധത്തിൽ വ്യാപാരം ഒരു പ്രധാന ഘടകമായിരിക്കും," ബൈഡന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
വൈറ്റ് ഹൗസിലെ റൂസ്വെൽറ്റ് റൂമിലെ സന്ദർശക പുസ്തകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പ് വച്ചു