ജൻ ധൻ അക്കൗണ്ടുള്ളവർ എസ്ബിഐ രുപൈ ജൻ ധൻ കാർഡിനായി അപേക്ഷിച്ചാൽ 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ലഭിക്കും. എസ്ബിഐ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വിവരം അറിയിച്ചത്.
ജൻധൻ അക്കൗണ്ടുകൾ ഉണ്ടെങ്കിൽ ഗവണ്മെന്റ് പദ്ധതികൾ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കും. സൗജന്യ മൈബൈൽ ബാങ്കിങ് ഫെസിലിറ്റി ഉണ്ടായിരിക്കും. ഡെപ്പോസിറ്റുകൾക്ക് പലിശ ലഭിക്കും
പത്ത് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും ജൻധൻ അക്കൗണ്ട് എടുക്കാൻ സാധിക്കും.
ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, അല്ലെങ്കിൽ കെവൈസി പൂർത്തിയാക്കാനുള്ള ഏതെങ്കിലുമൊരു രേഖ ആവശ്യമാണ്. രേഖയില്ലെങ്കിൽ ചെറിയ അക്കൗണ്ട് തുടങ്ങാൻ സാധിക്കും. ഇത് കൂടാതെ ഫോട്ടോഗ്രാഫും, ബാങ്ക് ഓഫീസറുടെ ഒപ്പും വേണം.