SBI FD vs Post Office Fixed Deposits:സമീപകാലത്ത് ഓഹരി വിപണിയില്‍ നടക്കുന്ന മാറ്റങ്ങളും വിലക്കയറ്റത്തിന്‍റെ പ്രതിഫലനവും സ്ഥിര നിക്ഷേപങ്ങളില്‍ പണം നിക്ഷേപിക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കുകയാണ്. മുന്‍പ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ കുറവായിരുന്നുവെങ്കിലും അടുത്തിടെയായി ഇതിന് മാറ്റം വന്നുതുടങ്ങി. സമീപകാലത്ത് RBI റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയതനുസരിച്ച് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിലും കാര്യമായ മാറ്റം വരുത്തുന്നുണ്ട്
ബാങ്കുകള്‍ കൂടാതെ പോസ്റ്റ് ഓഫീസും ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് സമാനമായ ടേം ഡെപ്പോസിറ്റ് ഓപ്ഷനുകള്‍ നൽകുന്നു. ഈ അവസരത്തില്‍ ഏതാണ് മികച്ച ഒപ്ഷന്‍ എന്ന ഒരു ചോദ്യം ഉയരുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ SBI നല്‍കുന്ന സ്ഥിര ന്ക്ഷേപ പദ്ധതിയോ അതോ പോസ്റ്റ് ഓഫീസ് നല്‍കുന്ന സ്ഥിര നിക്ഷേപങ്ങളോ? ഏതാണ് മികച്ചത്?
എസ്ബിഐ സ്ഥിര നിക്ഷേപം Vs പോസ്റ്റ് ഓഫീസ് ഫിക്സഡ് ഡിപ്പോസിറ്റുകൾ, മെച്യൂരിറ്റി പിരീഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന ഒരു ടേം ഡെപ്പോസിറ്റ് ഏഴു ദിവസം മുതല്‍ പത്തു വർഷം വരെ കാലാവധി ലഭിക്കുന്നു. അതേസമയം, തപാൽ വകുപ്പ് നല്‍കുന്ന സ്ഥിര നിക്ഷേപ പദ്ധതികള്‍ 1, 2, 3, 5 വർഷത്തേക്ക് മാത്രമേ ലഭ്യമാകൂ.
SBI സ്ഥിര നിക്ഷേപ പലിശ നിരക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2 കോടി രൂപയിൽ താഴെയുള്ള റീട്ടെയിൽ നിക്ഷേപങ്ങൾക്ക് 3 മുതൽ 7% വരെ റിട്ടേൺ നൽകുന്നു. മുതിർന്ന പൗരന്മാർക്ക് 0.5 ശതമാനം ഉയർന്ന പലിശ നിരക്ക് ലഭിക്കും. ബാങ്കിന്‍റെ അതുല്യമായ അമൃത് കലശ് പ്രോഗ്രാം മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു.
പോസ്റ്റ് ഓഫീസ് FD പലിശ നിരക്ക് പോസ്റ്റ് ഓഫീസിലെ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 6.8 മുതൽ 7.5 ശതമാനം വരെയാണ്. എല്ലാ വർഷവും പലിശ കൂട്ടുകയും ചെയ്യുന്നുണ്ട്. എന്നാല്‍, മുതിർന്ന പൗരന്മാർക്ക്പ്രത്യേക പലിശ നിരക്ക് ഇല്ല....
നികുതി ആനുകൂല്യങ്ങൾ ആദായ നികുതി നിയമം അനുസരിച്ച്, SBI, പോസ്റ്റ് ഓഫീസ് ഉപഭോക്താക്കൾക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കും. അതായത്, ബാങ്കും പോസ്റ്റ് ഓഫീസും 1.5 ലക്ഷം രൂപയ്ക്ക് വരെ നികുതി ഇളവ് നല്‍കുന്നു.
കാലാവധി കഴിയും മുന്‍പ് തുക പിന്‍വലിച്ചാല്‍... നിക്ഷേപ തീയതിക്ക് ശേഷം കുറഞ്ഞത് ആറ് മാസത്തിന് ശേഷം മാത്രമേ പോസ്റ്റ് ഓഫീസിൽ നിന്ന് FD പിൻവലിക്കാൻ സാധിക്കൂ. നിക്ഷേപം കാലാവധി പൂര്‍ത്തിയാകും മുന്‍പ് പിന്‍വലിക്കുന്ന സാഹചര്യത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് ബാധകമാകും.
എസ്ബിഐ ഉപഭോക്താക്കൾ കാലാവധി കഴിയും മുന്‍പ് തുക പിന്‍വലിച്ചാല്‍... എസ്ബിഐ ഉപഭോക്താക്കൾ കാലാവധി കഴിയും മുന്‍പ് തുക പിന്‍വലിച്ചാല്‍ ഒരു നിശ്ചിത തുക പിഴയായി നല്‍കണം. ...